ആ​വ​ശ്യ​ത്തി​നു വെ​ളി​ച്ച​മി​ല്ലാ​ത്ത​തും വൈ​ദ്യു​തി നി​ല​ച്ച​തും പോ​ളിം​ഗി​നെ സാ​ര​മാ​യി ബാ​ധി​ച്ചു പ​ല ബു​ത്തു​ക​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട പ്ര​ധാ​ന പ്ര​ശ്ന​വും വൈ​ദ്യു​തി ത​ട​സ​മാ​യി​രു​ന്നു. സ്ലി​പ്പു​ക​ളും, കാ​ർ​ഡു​ക​ളും ഒ​ത്തു​നോ​ക്കു​ന്ന​തി​നും ത​ട​സ​മു​ണ്ടാ​യി. പ​ന്ത​ളം ക​ട​യ്ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്യാ​നാ​യി എ​ത്തി​യ​വ​രും ഇ​ട​നാ​ഴി​ക​ളി​ലെ നീ​ണ്ട നി​ര​യി​ൽ ഇ​രു​ട്ടി​ൽ ത​പ്പി ത​ട​യു​ന്ന​ത് കാ​ണാ​മാ​യി​രു​ന്നു. കോ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 71 – ാം ന​ന്പ​ർ ബൂ​ത്തി​ൽ വെ​ളി​ച്ച​ക്കു​റ​വ് രാ​വി​ലെ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​യെ വ​ല​ച്ചു.വൈദ്യുതി മുടങ്ങിയതിനെ സെന്റ് കാഞ്ഞിരപ്പള്ളി മേരീസ് ബൂത്തിൽ ബൂത്ത് ഏജന്റുമാർ മൊബൈൽ വെട്ടത്തിൽ സ്ലി​പ്പു​ക​ളും, കാ​ർ​ഡു​ക​ളും ഒ​ത്തു​നോ​ക്കു​ന്ന​തി​നും ത​ട​സ​മു​ണ്ടാ​യി.

വോ​ട്ട​രു​ടെ പേ​രും സീ​രി​യ​ൽ ന​ന്പ​രും പ​ല​പ്പോ​ഴും തെ​റ്റാ​യാ​ണ് വി​ളി​ച്ച​ത്. വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ സീ​രി​യ​ൽ ന​ന്പ​രു​ക​ൾ തെ​ളി​യാ​തി​രു​ന്ന​തും മ​റ്റൊ​രു കാ​ര​ണ​മാ​യി. ഉ​ച്ച​ക​ഴി​ഞ്ഞ് മ​ഴ പെ​യ്ത​തോ​ടെ വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. വൈ​കു​ന്നേ​രം വോ​ട്ടെ​ടു​പ്പ് ദീ​ർ​ഘി​ച്ച​തും വെ​ളി​ച്ച​ക്കു​റ​വി​നി​ട​യാ​ക്കി.പ​ല ബൂ​ത്തു​ക​ളി​ലും സ്ത്രീ​ക​ൾ​ക്കും വാ​ർ​ധ​ക്യം പി​ന്നി​ട്ട​വ​ർ​ക്കും വി​ശ്ര​മ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നി​ല്ല. പൊ​രി​വെ​യി​ല​ത്തും ക്യൂ ​നി​ന്ന​വ​ർ​ക്ക് കു​ടി​വെ​ള്ളം പോ​ലും ക്ര​മീ​ക​രി​ച്ചി​രു​ന്നി​ല്ല.

വി​വി​പാ​റ്റ് സം​വി​ധാ​ന​വും, പ​രി​ച​യ സ​ന്പ​ന്ന​ര​ല്ലാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രും പോ​ളിം​ഗി​ന്‍റെ വേ​ഗ​ത​യും കു​റ​ച്ചു. അ​ടൂ​ർ വ​ട​ക്ക​ട​ത്തു​കാ​വ് ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​എ​സി​ലും പോ​ളിം​ഗ് ത​ട​സ​പ്പെ​ട്ടു. ‌ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ 12-ാം ബൂ​ത്തി​ൽ വെ​ളി​ച്ച​ക്കു​റ​വ് വോ​ട്ട​ർ​മാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി.