കാഞ്ഞിരപ്പള്ളി: പടപ്പാടി തോട്ടിൽ പൂതക്കുഴി ചെക്ക്ഡാം ഭാഗത്ത് 18 ലക്ഷം രൂപ ചെല വഴിച്ച് സംരക്ഷണ ഭിത്തി നിർമ്മിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്‌ സെബാസ്റ്റ്ൻ കുളത്തുങ്കൽ പറഞ്ഞു.ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 2019 – 2020 വാർഷിക പദ്ധതി യി ൽപ്പെടുത്തി അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ചെക്ക്ഡാം സംരക്ഷ ണ ഭിത്തിയുടെ നിർമ്മാണോത്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇക്കഴി ഞ്ഞ വെള്ളപൊക്കത്തിൽ പടപ്പാടി തോട്ടിൽ നിന്നും  പട്ടിമറ്റം പൂതക്കുഴി റോഡിൽ വെ ള്ളം കയറിയിരുന്നു. വരുംവർഷങ്ങളിലെ വെള്ളപൊക്കത്തിൽ റോഡിൽ വെള്ളം കയ റാത്ത വിധം പൂർണ്ണമായി സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് പതിനൊന്ന് ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽ നിന്ന് ഏഴ് ലക്ഷം രൂപയും അ നുവദിച്ചിട്ടുണ്ട്.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.പി.എ.ഷെമീറിൻ്റെ അധ്യക്ഷതയിൽ പ്രസിഡൻ്റ് മറിയമ്മ ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷക്കീല നസീർ, അംഗം നു ബിൻ അൻഫൽ, പി.എസ്.ഹാഷിം എന്നിവർ പ്രസംഗിച്ചു.