കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വെറ്റിനറി പോളിക്ലിനിക്കിൻ്റെ ലബോറട്ടറിയു ടെയും അനുബന്ധസൗകര്യങ്ങളുടെയും നിർമ്മാണോത്ഘാടനം ആൻ്റോ ആന്റണി എം.പി നിർവഹിച്ചു

ക്ഷീരമേഖലയിലെ കർഷകരെ സ്വയം പര്യാപ്തതയിൽ എത്തിക്കാൻ കഴിയുംവിധം  പ ദ്ധതികൾ ആവിഷ്കരിക്കുവാൻ ത്രിതല പഞ്ചായത്തുകൾ മുൻകൈയെടുക്കണമെന്ന് ആ ൻ്റോ ആൻ്റണി എം.പി ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് വിവിധ വാർഷിക പദ്ധ തികളിൽ പെടുത്തി22.5 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച വെറ്റിനറി പോളിക്ലിനിക്കി ൻ്റെ ഉദ്ഘാടനവും 10 ലക്ഷം രൂപ വകയിരുത്തി നിർമ്മിക്കുന്ന  ലബോറട്ടറിയുടെയും അനുബന്ധസൗകര്യങ്ങളുടെയും നിർമ്മാണോത്ഘാടനവും  നിർവഹിക്കുകയായിരുന്നു അദ്ദേഹം.

14.5 ലക്ഷം രൂപ ചെലവഴിച്ച് സൗരോർജ്ജ പ്ലാന്റ്, പരിശീലന ഹാൾ,ഫർണിച്ചർ, 8 ല ക്ഷം രൂപ ചെലവഴിച്ച് നവീകരണം എന്നിവയാണ് നടത്തിയത്.പ്രസിഡൻ്റ് മറിയമ്മ ജോസഫിൻ്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് പി.എ.ഷെമീർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ റോസമ്മ ആഗസ്തി, വി.ടി.അയ്യൂബ്ഖാൻ, അംഗങ്ങളായ സോഫി ജോസഫ്, ആശാ ജോയി,അന്നമ്മ ജോസഫ്, ജോളി മടുക്കക്കുഴി, പി.ജി വസന്തകുമാരി, അജിത രതീഷ്, ബി.ഡി.ഒ എൻ.രാജേഷ്, ഗ്രാമപഞ്ചായത്തംഗം ബീന ജോബി, സീനിയർ വെറ്റിനറി സർജൻ ഡോ. ഡെന്നീസ് തോമസ്, വെറ്റിനറി സർജൻ ഡോ.വി.രമ്യ എന്നിവർ പ്രസംഗിച്ചു.