കോവിഡ് കാലത്ത് വേർതിരിവുകളില്ലാതെ പരസ്പരം സഹായമെത്തിക്കാൻ വ്യക്തിക ളും,സ്ഥാപനങ്ങളും,സംഘടനകളും മത്സരിക്കുന്ന കാഴ്ചകളാണ് എല്ലായിടത്തും.കാഞ്ഞി രപ്പള്ളി കുന്നുoഭാഗം സാൻജിയോ പ്രൊവിഷൻ ഹൗസിലെ കന്യാസ്ത്രീകൾ ചിറക്കടവ് ഗ്രാമപഞ്ചായത്തിൻ്റെ സമൂഹ അടുക്കളയിൽ പാചകക്കാരായി എത്തിയത് ഇത്തരം ഒ രു കാഴ്ചയാണ് നമ്മുക്ക് സമ്മാനിക്കുന്നത്.
കാഞ്ഞിരപ്പള്ളി കുന്നുoഭാഗം സാൻജിയോ പ്രൊവിഷൻ ഹൗസിലെ 5 കന്യാസ്ത്രീകൾ 2 സഹായികളും ചേർന്ന്  ചിറക്കടവ് ഗ്രാമപഞ്ചായത്തിൻ്റെ സമൂഹ അടുക്കളയിൽ പാ ചകക്കാരായി എത്തിയത് കോവിഡ് കാലത്തെ  ചില നല്ല ഓർമ്മകളാണ്  നമ്മുക്ക് സ മ്മാനിക്കുന്നത്. തങ്ങളുടെ മoത്തിൽ തന്നെ നട്ട് പരിപാലിച്ച പച്ചക്കറികളുമായെത്തി യാണ് ഇവർ സമൂഹ അടുക്കളയുടെ ഭാഗമായത്. കറിയ്ക്ക്അരിയലും,ചോറ് തയ്യാറാ ക്കലും അങ്ങനെ  ഭക്ഷണം പൊതിയിലാക്കുന്നത് വരെ മുൻപന്തിയിൽ  നിന്നു ഇവർ.
മദർ സുപ്പീരിയർ അമല കിടങ്ങത്താഴെയുടെ നേതൃത്വത്തിൽ സിസ്റ്റർ ലിൻസ്, സിസ്റ്റർ റോസ്മിൻ, സിസ്റ്റർ ടെസി, സിസ്റ്റർ ലിൻസി പിന്നെ മoത്തിലെ തന്നെ 2 ജീവനക്കാരും ചേ ർന്നാണ് ചിറക്കടവ് സമൂഹ അടുക്കളയുടെ വെള്ളിയാഴ്ചത്തെ ഭക്ഷണം സ്വാദിഷ്ടമാ ക്കിയത്.അവിയൽ, സാമ്പാർ, തോരൻ ,അച്ചാർ തുടങ്ങിയ ഇനങ്ങളാണ് ഇവർ ഒരുക്കിയ ത്.ഇവർക്കൊപ്പം പഞ്ചായത്തംഗങ്ങളായ റോസമ്മ ടീച്ചർ, P. മോഹൻകുമാർ, പൊതുപ്ര വർത്തകൻ ബിജു മുണ്ടുവേലിക്കുന്നേൽ തുടങ്ങിയവർ സമൂഹ അടുക്കളയ്ക്ക് നേതൃത്വം നല്കി.