പൊലീസിന്റെ ഔദ്യോഗിക വയര്‍ലെസ് സിഗ്‌നല്‍ ചോരുന്നുവെന്ന സംശയത്തെ തുടര്‍ ന്നു മണിമല പൊന്തന്‍പുഴ വനമേഖലയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പരിശോധ ന. അടച്ചിട്ട വീടുകളും ഇടിഞ്ഞുപൊളിഞ്ഞ വീടുകളും വനമേഖലയും കേന്ദ്രീകരി ച്ചായി രുന്നു വ്യാപക പരിശോധന. സിഗ്‌നലുകള്‍ ചോരുന്നതായാണു പൊലീസിന്റെ ടെലി കോം വിഭാഗത്തിന്റെ വിലയിരുത്തല്‍.

സംശയം ബലപ്പെട്ടതോടെയാണു മണിമല പൊലീസ്, പൊലീസ് ടെലികോം വിഭാഗം എ ന്നിവരടങ്ങുന്ന സംഘം മേഖലയില്‍ പരിശോധന ആരംഭിച്ചത്. വയര്‍ലെസ് സന്ദേശ ങ്ങള്‍ ആരെങ്കിലും ചോര്‍ത്തുന്നുണ്ടോ എന്നാണു പൊലീസിന്റെ സംശയം. 70 പേരടങ്ങുന്ന സം ഘമാണ് പരിശോധനയില്‍ പങ്കെടുത്തത്. പരിശോധന അടുത്ത ദിവസങ്ങ ളിലും തുടരും. വയര്‍ലെസ് സെറ്റുകളിലേതിനു സമാനമായ തരംഗ ദൈര്‍ഘ്യമുള്ള സന്ദേശങ്ങള്‍ മറ്റെവി ടെയെങ്കിലുമുള്ള ഇത്തരം ഉപകരണങ്ങളില്‍ കയറി വരാമെന്ന് ടെലികോം വിദഗ്ധര്‍ പറ യുന്നു.