കൊറോണ മഹാമാരി അതിജീവനത്തിന്റെ പാതയിൽ ലോക ജനതയ്ക്ക് മുൻപാകെ മുണ്ടക്കയം കലാകേന്ദ്രം കവിതാ CD പ്രകാശനം ചെയ്തു. CD പ്രകാശനം മുണ്ടക്കയം സർക്കിൾ ഇൻസ്പെക്ടർ ഷിബുകുമാർ നിർവ്വഹിച്ചു. മുണ്ടക്കയം കലാകേന്ദ്രത്തിന്റെ പ്രസിഡന്റ് Opa സലാമിന്റെ  അദ്ധ്യക്ഷതയിൽ സാമൂഹിക അകലം പാലിച്ചു നടന്ന യോഗത്തിൽ അഡ്വ. NJ കുര്യാക്കോസ്, TK ശിവൻ , KC സുരേഷ്, സനീഷ് പുതുപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

ലോക ജനതയെ ആകെ കൊറോണ വൈറസ് എന്ന മഹാ വിപത്തു ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരും പോലീസും സന്നദ്ധ പ്രവർത്തകരും ഈ മഹാവ്യാധിക്കെതിരെ സമാനതകളില്ലാത്ത പോരാട്ടമാണ് നടത്തി വരുന്നത് അവരുടെ അതിജീവനത്തിന്റെ പ്രവർത്തനങ്ങൾക്ക് മുമ്പിൽ മുണ്ടക്കയം കലാകേന്ദ്രം ഈ കവിത സമർപ്പിക്കുന്നു.