കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പതിനെട്ടാംവാര്‍ഡ് ഞള്ളമറ്റം ഇനി പ്ലാസ്റ്റിക് രഹിത ഗ്രാമമാകുന്നു. വാര്‍ഡിലെ എല്ലാ വീടുകളെയും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യ വുമായി എകെജെഎം സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ വീടുകളിലെത്തി പ്ലാ സ്റ്റിക് വിമുക്ത സന്ദേശങ്ങള്‍ നല്‍കി തുണി സഞ്ചി വിതരണം ചെയ്തു. പൊന്‍കുന്നത്തു പ്രവര്‍ത്തിക്കുന്ന ക്യുആര്‍എസാണ് തുണിസഞ്ചികള്‍ സൗജന്യമായി നല്‍കുന്നത്. സ്‌കൂളി ന്റെ മാതൃക ഹരിതഗ്രാമംകൂടിയാണ് ഞള്ളമറ്റം വാര്‍ഡ്.

വരും ദിവസങ്ങളില്‍ വാര്‍ഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തി ല്‍ ശേഖരിക്കും. പരിപാടികള്‍ക്ക് വാര്‍ഡംഗവും പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ റിജോ വാളാന്തറ നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ തുണി സഞ്ചികളുടെ വിതരണോദ്ഘാടനം നടത്തി. മെംബര്‍മാരായ മേഴ്‌സി മാത്യു, എം.എ. റിബിന്‍ഷാ, ചിറ്റാര്‍പുഴ പുനര്‍ജനി ചെയര്‍മാന്‍ സ്‌കറിയ ഞാവള്ളിയില്‍, എകെജെഎം സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. ആന്റു സേവ്യര്‍, എന്‍എസ്എസ് ഓഫീസര്‍ സാന്‍ ജോണ്‍, വിപിന്‍ രാജു, ഷണ്‍മുഖം എന്നിവര്‍ പ്രസംഗിച്ചു.