കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ സമൂഹ അടുക്കളയില്‍ ഭക്ഷണം എകെജെഎം സ്‌കൂളി ന്റെയും എന്‍എസ്എസിന്റെയും വക. ചോറിനും സാമ്പാറിനുമൊപ്പം മെഴുക്കുപുരട്ടി യും അച്ചാറും പച്ചടിയുമായിരുന്നു വിഭവങ്ങള്‍. രാവിലെ ഒമ്പതോടെ പഞ്ചായത്തിലെ ത്തി അധ്യാപകരും എന്‍എസ്എസ് അംഗങ്ങളും ചേര്‍ന്ന് കറിക്കൂട്ടുകള്‍ ഒരുക്കി ഭക്ഷ ണം പാചകംചെയ്തു. ആവശ്യമുള്ള വീടുകളില്‍ പഞ്ചായത്തിലെ സന്നദ്ധസേന പ്രവര്‍ ത്തകര്‍ക്കൊപ്പം വിതരണത്തിനും ഇവര്‍ ഒപ്പമുണ്ടായിരുന്നു.

സമൂഹ അടുക്കളയില്‍ പ്രവര്‍ത്തിച്ച പാചകക്കാരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും ഗ്രാമപഞ്ചായത്ത് മെമന്റോ നല്‍കി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷതവഹിച്ചു.  ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ് മെമന്റോകള്‍ വിതരണം ചെ യ്തു. വൈസ് പ്രസിഡന്റ് റിജോ വാളാന്തറ, മെംബര്‍ വി. സജിന്‍, എകെജെഎം പ്രിന്‍ സിപ്പല്‍ ഫാ. സാല്‍വിന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.