കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അമ്മയോടൊപ്പം ഉറങ്ങി കിടന്ന 3 ദിവസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ രാവിലെ കാണപ്പെട്ടു. എരുമേലി തുമരംപാറ സ്വദേശികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടത്. അമ്മക്കും സഹോദരിക്കും നടുക്കായിരുന്നു കുഞ്ഞ് കിടന്നത്.

കുട്ടിക്ക് വെളുപ്പിന് 4 മണി വരെ പാലു നൽകിയതായി മാതാവ് പറയുന്നുണ്ടങ്കിലും രാവിലെ ജീവനില്ലാത്ത അവസ്ഥയിൽ കാണുകയായിരുന്നു. മരണത്തിൽ അസ്വഭാവികതയെ തുടർന്ന് ആശുപത്രി അധികൃതർ പോസ്റ്റ് മാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റി. ശനിയാഴ്ച്ച രാവിലെയായിരുന്നു സംഭവം