കാഞ്ഞിരപ്പള്ളി:അഞ്ചു പഞ്ചായത്തുകളിലായി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി യുടെ ട്രയല്‍ റണ്‍ ആരംഭിച്ചപ്പോള്‍ കുടിവെള്ള വിതരണ പൈപ്പുകള്‍ പലയിടങ്ങ ളിലും തകര്‍ന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ രണ്ടു ദിവസങ്ങളില്‍ ട്രയല്‍ റണ്‍ നടത്തിയപ്പോള്‍  രണ്ടിടങ്ങളിലാണ് പൈപ്പുകള്‍ പൊട്ടിയത്.

മിനി സിവില്‍ സ്റ്റേഷന്റെ മുന്പില്‍ പൈപ്പുപൊട്ടി ഉയരത്തില്‍ വെള്ളം ചീറ്റി. നാട്ടു കാര്‍ വാട്ടര്‍ അഥോറിറ്റിയെ അറയിച്ചതിനെ തുടര്‍ന്ന് ട്രയല്‍ റണ്‍ നിര്‍ത്തി വയ്ക്കുക യായിരുന്നു. കഴിഞ്ഞ ദിവസം  ട്രയല്‍ റണ്ണിനിടെ കാഞ്ഞിരപ്പള്ളി -തന്പലക്കാട്  റോ ഡില്‍ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുലൈന്‍ പൊട്ടി റോഡ് തകര്‍ന്നിരുന്നു.കുരിശുങ്ക ല്‍ ജംഗ്ഷനിലാണ് പൈപ്പ് പൊട്ടിയത്.

പനച്ചേപ്പള്ളി ടാങ്കില്‍ നിന്നു കാഞ്ഞിരപ്പള്ളി ടൗണിലെ വിവിധ സ്ഥലങ്ങളിലേക്ക് ജല വിതരണം നടത്തുന്നതിന് സ്ഥാപിച്ച പൈപ്പ് ലൈനിലാണ് ട്രയല്‍ റണ്ണിനിടെ തകരാറു ണ്ടായത്. ടാറിഗും  റോഡും  വിണ്ടുകീറി വെള്ളം പുറത്തേക്കൊഴുകിരുന്നു. ഇതി  ന്റെ തകരാര്‍ രാത്രിയില്‍ പരിഹരിക്കുകയും ചെയ്തു.  വീണ്ടും ട്രയല്‍ റണ്‍ നടത്തു ന്നതിനിടെയാണ് മിനി സിവില്‍ സ്റ്റേഷന്റെ സമീപം പൈപ്പ് പൊട്ടിയത്. വാട്ടര്‍ അഥോ ററ്റിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ ഫോണ്‍ എടുക്കാന്‍ പോലും തയറായില്ലെന്ന് ആരോപണമുണ്ട്.