കാഞ്ഞിരപ്പള്ളി:അധികാരികളുടെ വാക്ക് പാഴ് വാക്കായി,നിര്‍ധന കുടുംബം അപകട ഭീതിയില്‍ കഴിയാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷമായി. ഒരോ മഴക്കാലവും അക്കരപ്പള്ളിക്ക് സമീപം ചിറ്റാര്‍ പുഴയോരത്ത് താമസിക്കുന്ന മേച്ചേരിതാഴെ കെ.ജെ.ജോസഫിനും ഭാര്യ സിസിലിക്കും ഭീതിയുടെ കാലമാണ്. 2014 ജൂലൈ 30നാണ് വീടിന്റെ പിന്‍വശത്തെ സംര ക്ഷണ ഭിത്തി ഇടിഞ്ഞ് പുഴയിലേക്ക് വീണത്. അടുക്കള ഭാഗത്തെ ഭിത്തി മണ്‍തിട്ട ഇടിഞ്ഞ് പുഴിയിലേക്ക് വീണു.
അടുക്കളയുടെയും,പിന്നിലുള്ള ശൗചാലയത്തിന്റെയും അടിവശത്തെ മണ്ണിടിഞ്ഞ് ഒലിച്ചുപോയതിനെ തുടര്‍ന്ന് ഏതു സമയവും നിലംപൊ ത്താവുന്ന സ്ഥിതിയിലാണ്. ചിറ്റാര്‍ പുഴയിലെ ജലനിരപ്പ് ഉയ്രന്നാല്‍ കൂടുതല്‍ അപകടത്തിന് സാധ്യതയാണുള്ളത്. എംപി. എംല്‍എ,ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങി ജനപ്രതിനിധികള്‍ അന്ന് സ്ഥലം സന്ദര്‍ശി ച്ചപ്പോള്‍ വീടിന്റെ അപകട സ്ഥിതി ഒഴിവാക്കാനുള്ള നടപടികള്‍
സ്വീകരിക്കാമെന്ന് വീട്ടുകാരെ അറിയിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.
70 വയസുളള ജോസഫും, ഭാര്യ 65 വയസുള്ള സിസിലിയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. പുഴയിലെ വെള്ളം കയറാതിരിക്കാന്‍ പടുത വലിച്ചുകെട്ടിയിരിക്കുകയാണ് വീട്ടുകാര്‍.