ശബരിമല തീർത്ഥാടനകാലത്ത് മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നട ത്തുന്ന സേഫ് സോൺ പ്രൊജക്റ്റ്‌ 2022-2023-എരുമേലി ഓഫീസിലേക്ക് ഡ്രൈവർ കം അറ്റൻഡർ താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എൽ. എം.വി ലൈസൻസ് എടുത്തിട്ട് അഞ്ചുവർഷം പ്രവർത്തി പരിചയമുള്ളവരാകണം.
ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്ക റ്റ്,അടുത്ത കാലത്ത് എടുത്ത പാസ്പോർട്ട്‌ സൈസ് ഫോട്ടോ, രണ്ടു ഡോസ് കോവിഡ് വാക്‌സിനേഷൻ എടുത്ത സാക്ഷ്യപത്രം ഇവ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമിനൊപ്പം ഒക്ടോബർ 31നകം പൊൻകുന്നത്തുള്ള കാഞ്ഞിരപ്പള്ളി സബ് ആർ. ടി. ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. യോഗ്യരായ അപേക്ഷകർക്കു നവംബർ 2ന് പ്രാ യോഗിക പരീക്ഷ പൊൻകുന്നം അട്ടിക്കലുള്ള ടെസ്റ്റിംഗ് ഗ്രൗണ്ടിൽ വച്ചു നടത്തുന്ന താണ്. അപേക്ഷഫോമിന്റെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ ഉണ്ട്.