മുണ്ടക്കയം:പിങ്ക് പൊലീസിനെതിരെ ഫെയ്ബുക്കില്‍ അപകീര്‍ത്തികരമായ പരമര്‍ശം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പിങ്ക് പൊലീസിന്റെ വാഹന ത്തിന്റെ ചിത്രം ഉള്‍പ്പെടെ മോശമായ രീതിയില്‍ വിമര്‍ശിച്ച് കുറിപ്പ് എഴുതിയ കണയ ങ്കവയല്‍ സ്വദേശിയായ ജസ്റ്റിന്‍ എന്ന യുവാവിനെതിരെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

പിങ്ക് പൊലീസ് കോട്ടയം വനിതാ സെല്‍ എസ്‌ഐയുടെ മൊഴിയുടെ അടിസ്ഥാനത്തി ലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഫെയ്‌സ്ബുക്ക് കുറിപ്പില്‍ മോശമായ രീതിയില്‍ പ്രതിക രിച്ചവരെ സംബന്ധിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി വരികയാണെന്നും തെളിവുകള്‍ പൂര്‍ണമായി ശേഖരിച്ചശേഷം നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.