കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്ത് 10,11,12 വാർഡുകളിലെ ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്തിലെ 2017 – 2018 വാർഷിക പദ്ധതിയിൽ നിന്നും 19 ലക്ഷം രൂപ വകയിരുത്തി നിർമ്മിക്കുന്ന മിനി ചെക്ക്ഡാമിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ,ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ചെക്ക്ഡാം നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാണ് ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ.പി.ഏ.ഷെമീർ പറഞ്ഞു. ഗ്രാമ-ബ്ലോക്ക് – ജില്ലാ പഞ്ചായത്തു കളുടെ സംയുക്താഭിമുഖ്യത്തിൽ പ്രദേശത്ത് ഉദ്യാനവത്ക്കരണവും സൗന്ദര്യവത്ക്കരണ പ്രവർത്തനങ്ങളും ഉടൻ നടത്തും. പ്രദേശത്തെ കൂടുതൽ മോടിപിടിപ്പിച്ച് കാഞ്ഞിരപ്പ ള്ളിയിലെ സായാഹ്ന വിശ്രമകേന്ദ്രമാക്കുന്നതിനുള്ള പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമ പഞ്ചായത്തംഗം മുബീനാ നൂർ മുഹമ്മദിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ നുബിൻ അൻഫൽ ,ഒ.എം.ഷാജി,നസീർ ഖാൻ, ഷാമോൻ കൊല്ലയ്ക്കാൻ ,അൻവർ പുളിമൂട്ടിൽ, ആസിഫ് സലീം, പി.എസ്.ഹാഷിം, നെജിപട്ടിമറ്റം ,കെ.എച്ച്.നൗഷാദ് എന്നിവർ പ്രസംഗിച്ചു.