വാട്‌സ് ആപ്പ് ഒടുവില്‍ ആപ്പായി..! സ്റ്റേഷനില്‍ തമ്മിലടിച്ച പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; വനിതാ പോലീസുകാരിയുടെ നമ്പര്‍ എഎസ്‌ഐയുടെ ഭാര്യ ബ്ലോക്ക് ചെയ്തപ്പോള്‍, കലിപ്പ്കഥയിങ്ങനെ…

പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ത​മ്മി​ല​ടി​ച്ച വ​നി​താ പോ​ലീ​സു​കാ​രി​യെ​യും അ​ഡീ​ഷ​ണ​ൽ എ​സ്ഐ​യെ​യും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​ർ​വീ​സി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു.അ​ഡീ​ഷ​ണ​ൽ എ​സ്ഐ സി.​ജി. സ​ജി​കു​മാ​ർ, വ​നി​താ പോ​ലീ​സു​കാ​രി വി​ദ്യാ രാ​ജ​ൻ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍​റെ റി​പ്പോ​ർ​ട്ടി​ന്‍​റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി നീ​ര​ജ്കു​മാ​ർ ഗു​പ്ത​യാ​ണ് സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.ഏ​താ​നും ദി​വ​സം മു​ന്പാ​ണ് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ അ​ഡീ​ഷ​ൽ എ​സ്ഐ​യെ മ​ർ​ദി​ച്ച​ത്.

ആ​ദ്യം അ​ഡീ​ഷ​ണ​ൽ എ​സ്ഐ വ​നി​താ പോ​ലീ​സു​കാ​രി​ക്കു അ​ശ്ലീ​ല മെ​സേ​ജ് അ​യ​ച്ച​തി​നെ​ച്ചൊ​ല്ലി​യാ​ണ് വാ​ക്കു​ത​ർ​ക്ക​വും അ​ടി​യു​മു​ണ്ടാ​യ​തെ​ന്നാ​യി​രു​ന്നു പു​റ​ത്തു​വ​ന്ന വി​വ​രം.സം​ഭ​വം ജി​ല്ലാ പോ​ലീ​സി​നു നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ​തോ​ടെ ഇ​രു​വ​രെ​യും ജി​ല്ലാ പോ​ലീ​സ് ചീ​ഫ് സ്ഥ​ലം മാ​റ്റി​യി​രു​ന്നു. സ​ജി​കു​മാ​റി​നെ ചി​ങ്ങ​വ​ന​ത്തേ​ക്കും വി​ദ്യ​യെ മു​ണ്ട​ക്ക​യ​ത്തേ​ക്കു​മാ​ണ് മാ​റ്റി​യ​ത്.

ഇ​തി​നു​പു​റ​മെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യും കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി​യും അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തോ​ടെ സം​ഭ​വ​ത്തി​നു പി​ന്നി​ലെ യ​ഥാ​ർ​ഥ ക​ഥ പു​റ​ത്തു​വ​ന്ന​ത്.ഇ​രു​വ​രും ത​മ്മി​ൽ അ​ടു​ത്ത സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു. രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന വാ​ട​സ് ആ​പ്പ് മെ​സേ​ജു​ക​ൾ രാ​ത്രി​വ​രെ നീ​ളു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തു ഭാ​ര്യ ചോ​ദ്യം​ചെ​യ്ത​തോ​ടെ പോ​ലീ​സു​കാ​രി​യു​ടെ ന​ന്പ​ർ എ​സ്ഐ ബ്ലോ​ക്ക് ചെ​യ്തു. ഇ​തു ചോ​ദ്യം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് വാ​ക്കു​ത​ർ​ക്ക​ത്തി​ലും പ​ര​സ്യ​മാ​യ അ​ടി​യി​ലും ക​ലാ​ശി​ച്ച​ത്.