കാഞ്ഞിരപ്പള്ളി: പെട്രോൾ, ഡീസൽ വിലവർദ്ധവിനെതിരെയും കാർഷിക വിളകളുടെ വിലത്തകർച്ചയിലും പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി രൂപതാ കത്തോലിക്കാ കോൺഗ്രസി ന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകു ന്നേരം 6 വരെ മിനി സിവിൽ സ്റ്റേഷൻ പടിക്കൽ നടത്തിയ സമരം രൂപതാ വികാരി ജനറാൾ ഫാ. ജസ്റ്റിൻ പഴേപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.

ജെയിംസ് പെരുമാക്കുന്നേൽ, റെന്നി ചക്കാലയിൽ, സിബി നമ്പുടാകം, ജോസ് മടുക്കക്കു ഴി, അലക്‌സ് പൗവ്വത്ത്, ടോമിച്ചൻ പാലമുറി, റെജീന ബേബി പടയറ എന്നിവർ ഏക ദിന ഉപവാസ സമരത്തിൽ പങ്കെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഒയിലിന് വില കുറഞ്ഞപ്പോഴും പെട്രോളിനും ഡീസലിനും വില കുറയക്കാതെ സ്വകാര്യ കമ്പനിക ളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. സർക്കാരിന്റെയും എണ്ണ കമ്പനികളുടെയും ഒത്തുകളിയുടെ ഭാഗമായാണ് വിലക്കയറ്റം.

റബ്ബർ ഉൾപ്പടെയുള്ള കാർഷിക വിളകളുടെ വിലത്തകർച്ച സാധരക്കാരെ പ്രതികൂലമാ യി ബാധിച്ചിട്ടുണ്ട്. റബ്ബർ ഇറക്കുമതി നിയന്ത്രിക്കണമെന്നും അടിസ്ഥാന വില 200 രൂപ ആയി ഉയർത്തണമെന്നും കത്തോലിക്കാ കോൺഗ്രസ് രൂപതാ സമിതി ആവശ്യപ്പെട്ടു. സർക്കാർ അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെടണമെന്നും അല്ലാത്തപക്ഷം സമരപരി പാടികൾക്ക് നേതൃത്വം നൽകുമെന്നും സമിതി ഭാരവാബികളായ രൂപതാ പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, ട്രഷറർ പി.കെ എബ്രഹാം പാത്രപാങ്കൽ, ജോജോ തെക്കുംചേ രികുന്നൽ, സെലിൻ സിജോ, ടെസ്സി ബിജു പാഴിയാങ്കൽ എന്നിവർ അറിയിച്ചു.