മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5257000 രൂപയുടെ സഹായം കാ ഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ അപേക്ഷര്‍ക്ക് ലഭിച്ചതായി ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് അറിയിച്ചു. 2021 മെയ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ല ഭിച്ച 492 അപേക്ഷകള്‍ക്കായിട്ടാണ് ഇത്രയും തുക അനുവദിച്ചത്. ഇത് കൂടാതെ 47 അ പേക്ഷകള്‍ കൂടി സര്‍ക്കാരിന്റെ പരിഗണനയിലാണ്. അതും കൂടി ലഭിക്കുമ്പോള്‍ ആ കെ തുകയില്‍ വര്‍ദ്ധനവുണ്ടാകും.

വില്ലേജടിസ്ഥാനത്തില്‍ ലഭിച്ച തുക (അപേക്ഷകരു ടെ എണ്ണം ബ്രാക്കറ്റില്‍) 1.ആനി ക്കാട് – 479000 (71), 2.ചിറക്കടവ് – 577000 (59), 3.കങ്ങഴ – 435000 (48), 4.കാഞ്ഞിര പ്പള്ളി – 1036000 (99), 5.കറുകച്ചാല്‍ – 853500 (62), 6.മണിമല – 337500 (35), 7.നെടു ങ്കുന്നം – 505000 (49), 8.വാഴൂര്‍ – 856000 (88), 9.വെള്ളാവൂര്‍ (19). ധനസഹായം അനു വദിക്കപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ഇതിനോടകം എത്തിച്ചിട്ടുണ്ട്. ബാക്കി യുള്ളവ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നവരുന്നുണ്ടെ ന്നും ചീഫ് വിപ്പ് അറിയിച്ചു.