പെരുവന്താനം പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ സമര ത്തില്‍ കോണ്‍ഗ്രസ് നേതാവ് പോലീസിന്റെ പ്രതി പട്ടികയില്‍ ഉള്‍പ്പെടതെ പോയത് യു.ഡി.എഫില്‍ ഭിന്നതക്കിടയാക്കി. മണിക്കല്‍ തോട്ടിലെ കരിങ്ക ല്ലുകള്‍ നിയമവിരുദ്ധമായി കടത്തുന്ന പഞ്ചായത്ത് നടപടിക്കെതിരെയാണ് യു.ഡി.എഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. പഞ്ചായത്ത് ആഫീസ് പടി ക്കല്‍ നടത്തിയ ധര്‍ണയില്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റുമാരും കോണ്‍ഗ്രസ് മുന്‍ ബ്ലോക് സെക്രട്ടറിയുമാണ് പങ്കെടുത്തത്.എന്നാല്‍ പൊലീസ് കേസെടത്തപ്പോള്‍ മുന്‍ നിരയിലുണ്ടായിരുന്ന മുന്‍ ബ്ലോക് സെക്രട്ടറി ഒഴികെ മറ്റു മൂന്നു പേര്‍ പ്രതികളായി. ഇതാണ് യു.ഡി.എഫ് നേതാക്കള്‍ തമ്മിലടിക്കാന്‍ ഇടയായത്.

പെരുവന്താനത്ത് കരിങ്കല്‍ കടത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തില്‍ ഈ നേതാവ് ആദ്യം എതിരായിരുന്നു. സമരം അനാവശ്യമാണന്ന നിലപാടായിരുന്നു. ഇദ്ദേഹം സി.പി.എം നെ സഹായിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നതോടെ സമരത്തില്‍ പങ്കാളിയാവുകയായിരുന്നു. എന്നാല്‍ കേസെടുത്തപ്പോള്‍ ഇദ്ദേഹത്തെ പൊലീസ് ഒഴിവാക്കിയത് സി.പി.എം നേതാക്കള്‍ പറഞ്ഞിട്ടാണന്നാണ് ആക്ഷേപം.ഇതിനിടെ ഇദ്ദേഹത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ യു.ഡി.എഫിന്റെ ഒറ്റുകാരനെന്ന നിലയില്‍ പ്രചരണം ഉണ്ടായി.

ഇതോടെ കേസില്‍ രണ്ടാം പ്രതി കൂടിയായ കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ പെരുവന്താനം പൊലീസില്‍ പരാതി നല്‍കി. സ്റ്റേഷനില്‍ വിളിച്ചു വരുത്തി താക്കീത് നല്‍കിയതോടെ ഭിന്നത രൂക്ഷമായിരിക്കയാണ്.ഇതിനിടെ മറ്റൊരു ബ്ലോക് സെക്രട്ടറി യു.ഡി.എഫ് നേതാക്കളെ സമരത്തില്‍ നിന്നും പേരുവെട്ടാന്‍ ശ്രമം നടത്തിയതായും ആക്ഷേപം ശക്തമാണ്.ഈ ബ്ലോക് സെക്രട്ടറിയെ മുന്‍ ബ്ലോക് സെക്രട്ടറി അസഭ്യം പറഞ്ഞ പരാതിയും പെരുവന്താനം പോലീസിന് ലഭിച്ചിട്ടുണ്ട്.