തിങ്കളാഴ്‌ച അറിയാം കോട്ടയത്തിന്റെ സോണ്‍ മാറ്റം. രോഗബാധിതരുടെ എണ്ണം, അവ സാനം റിപ്പോര്‍ട്ട്‌ ചെയ്‌ത ദിവസം എന്നിവയുടെ അടിസ്‌ഥാനത്തില്‍ അവലോകന യോ ഗത്തിനു ശേഷം തിങ്കളാഴ്‌ച സോണുകള്‍ സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ പുതിയ പട്ടിക തയാറാക്കും. നിലവിലെ, സാഹചര്യത്തില്‍ കോട്ടയം റെഡ്‌ സോണില്‍ നിന്നു ഓറഞ്ചി ലേക്കു മാറുമെന്നാണു സൂചന. ജില്ലയില്‍ ഏറ്റവും അവസാനം രോഗം സ്‌ഥിരീകരിച്ചത്‌ ഏപ്രില്‍ 27നാണ്‌.സാധാരണ രോഗബാധിതരില്ലാത്ത 21 ദിവസമാണു സോണ്‍മാറ്റത്തി നുള്ള കാലാവധി.

എന്നാല്‍, പത്തു ദിവസത്തിലേറെയായി പുതിയ രോഗികള്‍ ഇല്ലാത്ത സാഹചര്യത്തിലും രണ്ടാംഘട്ടത്തില്‍ രോഗം സ്‌ഥിരീകരിച്ചവരെല്ലാം വേഗത്തില്‍ മുക്‌തരായതിന്റെ അടി സ്‌ഥാനത്തിലും പുതിയ പട്ടികയില്‍ കോട്ടയം ഓറഞ്ച്‌ സോണില്‍ ഇടംപിടിക്കുമെന്ന്‌ ആ രോഗ്യവകുപ്പ്‌ അധികൃതര്‍ കരുതുന്നു. അങ്ങനെ വന്നാല്‍,അവസാനം രോഗം സ്‌ഥിരീക രിച്ച 27 നു ശേഷമുള്ള 21 ദിവസം കഴിയുമ്പോള്‍ ജില്ല ഗ്രീന്‍ സോണിലാകും. പ്രവാസിക ള്‍, ഇതര സംസ്‌ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ എന്നിവരുടെ ആരോഗ്യനിലയുടെ കൂടി അടിസ്‌ഥാനത്തിലായിരിക്കും ഗ്രീന്‍ സോണിലേക്കുള്ള മാറ്റം.

നിലവില്‍ രോഗികള്‍ ആരുമില്ലെങ്കിലും പൂര്‍ണമായി ആശ്വസിക്കാറായിട്ടില്ലെന്നു ഡി. എം.ഒ. ഡോ. ജേക്കബ്‌ വര്‍ഗീസ്‌ പറഞ്ഞു.പ്രവാസികള്‍, ഇതര സംസ്‌ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത വേണം.ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണകുളം ജില്ലകളില്‍ നിന്നുള്ളവര്‍ മറ്റിടങ്ങളിലേക്കു പോകാന്‍ ജില്ലയെ ആശ്രയിക്കുന്നുണ്ട്‌. നിത്യേന വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നു ചരക്കു ലോറികളും എ ത്തുന്നുണ്ട്‌. പരിശോധനകള്‍ നടക്കുന്നുണ്ടെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ ജാഗ്രത തു ടരേണ്ട ആവശ്യകതയിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നും ഡി.എം.ഒ. പറഞ്ഞു.