കാഞ്ഞിരപ്പള്ളി പാറത്തോട്  വെളിച്ചിയാനി  സെന്റ് ജോസഫ് എൽപി സ്ക്കൂളിൽ പുതിയ അദ്ധ്യയന വർഷത്തിൽ  ഒരു  പുതിയ അതിഥികൂടി  എത്തി. മറ്റൊരുമല്ല ഒരു പെൺമയിൽ കഴിഞ്ഞ ദിവസം മദ്ധ്യാനത്തിൽ സ്ക്കൂളിൽഎത്തുകയും കുറെ സമയം കു ട്ടികളെടൊപ്പം ചിലവഴിക്കുകയും ചെയ്തു. പുതിയ അതിഥിയെ വിദ്യാർത്ഥികൾ ആഹ്ലാ ദാരവങ്ങളോടുകൂടിയാണ് എതിരേറ്റത്.മയിലിനേ കണ്ട് വിദ്യാർത്ഥികൾ കൂട്ടം കൂടിയെങ്കിലും ഭയം കൂടാതെ മയിൽ കുട്ടിക ളോടൊപ്പം നിന്നു. ദേശീയപക്ഷി തങ്ങളുടെ സക്കുളിൽ വന്ന സന്തോഷത്തിലാണ് അദ്ധ്യാ പകരും കുട്ടികളും. ഏതാണ്ട് അര മണിക്കൂറിനു ശേഷം മയിൽ പരിസര പ്രദേശങ്ങളി ലേക്ക് പറന്നു പോയി.