കൊറോണാ കാലം കവിതകളുടെ വസന്തം തീർത്തിരിക്കുകയാണ് മുണ്ടക്കയം പനക്കച്ചി റ പുതുപ്പറമ്പിൽ ഗോപാലകൃഷ്ണൻ , മിനി ദമ്പതികളുടെ മകളായ ഗോപിക കൃഷ്ണ. കവിതാരചനയിൽ  ചെറുപ്പം മുതൽ താൽപര്യമുണ്ടായിരുന്ന ഗോപിക, ലോക് ഡൗൺ കാലം കവിതകളുടെ ഒരു നീട്ട സമാഹാരം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒരു മാസ ത്തിനിടെ ഇരുപതോളം കവിതകളാണ് ഗോപികയുടെ പേന തുമ്പിലൂടെ വരികളായി മാറിയത് .എസ്.വി.ആർ എൻഎസ്എസ് കോളേജിൽ B Sc  കെമിസ്ട്രി മൂന്നാം വർഷ വിദ്യാർഥിനിയായ ഗോപിക ആദ്യമായി കവിത എഴുതിയത് ആറാം ക്ലാസിൽ പഠിക്കു മ്പോഴാണ് .
പിന്നീട് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഈ ലോക് ഡൗൺ കാലത്താണ് വീണ്ടും മനസ്സിൽ ഉറങ്ങിക്കിടന്ന കവിതാരചന ഉണർന്നത്. ലോക് ഡൗണിൻ്റെ തുടക്കത്തിൽ ഒരു കവിതയെഴുതി സോഷ്യൽ മീഡിയയിൽ ഇട്ടു. ഈ കവിതയ്ക്ക് സഹപാഠികൾ നിന്നും കൂട്ടുകാരിൽ നിന്നും ഏറെ പ്രോത്സാഹനമാണ് ലഭിച്ചത് .ഇതാണ് കൂടുതൽ കവിതകൾക്ക് ജന്മത്തിന് വഴിവെച്ചത്. പിന്നീട് മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതോളം കവിതകളാണ് എഴുതിയത്. ഇന്ന് ലോകം പകച്ചുനിൽക്കുന്ന മഹാമാരി ആയ കോവിഡ്  മുതൽ  ഓർമയിലെ ബാല്യകാലം, നിഴൽ ,നിദ്ര, പ്രതിബിംബം ,മനസ്സ്, ഞാനവിടെ ,ചാറ്റൽമഴ, മഴ, എന്നിങ്ങനെ നീണ്ട നിര തന്നെയാണ് ഗോപിയുടെ പേന തുമ്പിൽ  കവിതകളായി വിരിഞ്ഞത്.
ജീവിതപാഠം എന്ന മലയാള കവിതയും, ഹെയർ ലാസ്റ്റ് വേർഡ്സ് എന്ന ഇംഗ്ലീഷ് കവിത യും മഹാമാരി ആയ കോവിസ് ആണ് പശ്ചാത്തലം, ഇനിയും മുന്നോട്ട് പഠിത്തത്തിൽ ഒ പ്പം തന്നെ കൂട്ടായി കവിതയും ഒപ്പം കൂട്ടാനാണ് ഗോപിയുടെ യുടെ തീരുമാനം. വീട്ടുകാ രിൽ നിന്നും കൂട്ടുകാരിൽ നിന്നും ഏറെ പ്രോത്സാഹനമാണ് കവിത രചനക്ക് ഗോപി യ്ക്ക് ലഭിക്കുന്നത് ,ഗോപിയുടെ ഏക സഹോദരൻ ഗോകുൽ കൃഷ്ണ  ‘ഗോപികയുടെ കോളേജിൽ തന്നെ ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിയാണ്.
ഗോപികയുടെ കവിതകൾ ഏറെയും ആലപിച്ചിരിക്കുന്നത് കൂട്ടുകാരിയായ ഗോപിക ദേവിയാണ് .ലോക് ഡോൺ കാലത്തെ  കവിതകളുടെ സമാഹാരം  പുസ്തക രൂപത്തിൽ ആക്കാനുള്ള തീവ്രശ്രമത്തിലാണ് ഈ കൊച്ചുമിടുക്കി.
പിതാവിൻ്റെ സുഹൃത്ത് ബെന്നിയും ഗോപികയുടെ സുഹൃത്തുക്കളായ ഡോണയും ഹരിപ്രിയയുമാണ് കവിതകൾ എഴുതുന്നതിൽ എന്നും പ്രചോദനമായത്