കാഞ്ഞിരപ്പള്ളി എ.കെ ജെഎം സ്കൂളിലാണ് വേൾഡ് കപ്പ് ആവേശമുയർത്തി ഫുട്ബോൾ മത്സരം നടന്നത്. ഫിഫാ വേള്‍ഡ് കപ്പ് മോഡല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു കൊണ്ടാണ്കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും വേൾഡ് കപ്പ് ആവേശ ലഹരിയിൽ പങ്ക് ചേർന്നത്.സ്‌പോര്‍ട്‌സിനോട് കുട്ടികള്‍ക്കുള്ള ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഫിഫോ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരങ്ങളോട് കുട്ടികള്‍ക്കുള്ള താത്പര്യവും കണക്കിലെടുത്താണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

വേള്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടുന്ന രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ടീമു കളാണ് മത്സരത്തിൽ പങ്കെടുത്തത്.ഫ്രാന്‍സ്, ഉറുഗ്വോയ്, ബ്രസീല്‍, ബല്‍ജിയം, റഷ്യ, ക്രോയേഷ്യ, സ്വീഡന്‍, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളെ പ്രതിനിധീകരിച്ച് സ്‌കൂളിൽ നി ന്നും എട്ടു ടീമുകള്‍ മത്സരത്തിൽ ഏറ്റുമുട്ടി.ഓരോ ടീമിനെയും അതാതു രാജ്യത്തിന്റെ ദേശീയഗാനത്തോടെയാണ് കുട്ടികൾ വരവേറ്റത്. ഫിഫാ വേല്‍ഡ് കപ്പിന്റെ തീംസോ ങ്ങിനോടൊപ്പം വിവിധ വര്‍ണ്ണ വസ്ത്രങ്ങളണിഞ്ഞ കുട്ടികള്‍ നൃത്തം വച്ചതും ശ്രദ്ധേയ മായി.മത്സരം പി.സി ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മാന്യൻമാരുടെ മത്സ രമാണ് ഫുട്ബോളെന്നും, ഈ ലോകകപ്പ് നേടാൻ കൂടുതൽ സാധ്യത ബ്രസീസിലിനാണ ന്നും അദ്ദേഹം പറഞ്ഞു.കാഞ്ഞിരപ്പള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജു ജോസ് മുഖ്യ അതിഥിയായിരുന്നു. സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് ഇടശ്ശേരി എസ്.ജെ. അദ്ധ്യഷത വഹിച്ചു. പ്രിൻസിപ്പാ ൾ ഫാ സാല്‍വിന്‍ അഗസ്റ്റിന്‍,ജോഷി അഞ്ചനാട്ട്,ഫാ അഗസ്റ്റിന്‍ പീടികമല,വൈസ് പ്രസിഡന്റ് സുനില്‍ എ. എം.പി.റ്റി.എ. പ്രസിഡന്റ് ഷീജാ ഗോപിദാസ്, വൈസ് പ്രസിഡന്റ് എലിസബത്ത് വി. വര്‍ഗ്ഗീസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡ ന്റ്  മാത്യു ഡോമിനിക് കരിപ്പാപ്പറമ്പില്‍, സെക്രട്ടറി  റ്റോമി കരിപ്പാപ്പറമ്പില്‍ എന്നിവര്‍ സാന്നിഹിതരായിരുന്നു. സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും സാക്ഷിനി ര്‍ത്തി നടത്തിയ മത്സ രങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ വലിയ ആവേശമാണ് പകർന്നത്.