കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, ഈരാറ്റുപേട്ട ഉപജില്ലകളിലെ പ്രഥമാധ്യാപകർക്കും പി ടി എ പ്രസിഡന്റുമാർക്കുമായി സ്കൂൾ ഉച്ചഭക്ഷണ പരിപാടി സംബന്ധിച്ച്‌ ഏകദിന പരിശീലനം നടത്തി. ഇളങ്ങുളം ശാസ്താ ദേവസ്വം കെ വി എൽ പി ജി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിശീലനം കാഞ്ഞിരപ്പള്ളി എം എൽ എ ഡോക്ടർ എൻ ജയരാജ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തിനു തന്നെ മാതൃകയായ പൊതുവിദ്യാഭ്യാസ സംവിധാനം ഹൈടെക്ക് ആകു ന്നതിന്റെ തുടർച്ചയായി ഉച്ചഭക്ഷണ പരിപാടി കൂടുതൽ ആകർഷകവും പോഷകസ മൃദ്ധവുമായി മാറണമെന്ന് എം എൽ എ അഭിപ്രായപ്പെട്ടു.എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം പി സുമംഗലാദേവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ സുജാതാദേവി, ഡി ഇ ഒ ഡോക്ടർ എ കെ അപ്പുക്കുട്ടൻ, എ ഇ ഒ മാരായ അബ്ദുൽ ഷുക്കൂർ പി.കെ, ടി കെ രാജമ്മ, റസീന എം തുടങ്ങിയവർ പങ്കെടുത്തു.
സ്കൂൾ ഉച്ചഭക്ഷണ പരിപാടി കാര്യക്ഷമവും പോഷകസമൃദ്ധവും ആക്കുക, സുതാര്യ മായ അക്കൗണ്ടിങ്ങ്, സോഷ്യൽ ഓഡിറ്റിങ്ങ് എന്നിവ സംബന്ധിച്ച് നിരവധി വിജയമാ തൃകകൾ പരിചയപ്പെടുത്തിക്കൊണ്ട് പദ്ധതിയുടെ ഉത്തരമേഖലാ കോ ഓർഡിനേറ്റർ പി ദിനേശ് പരിശീലനം നൽകി. കേരളത്തിൽ ആദ്യമായാണ് ഒരു വിദ്യാഭ്യാസ ജില്ലയി ലെ മുഴുവൻ സ്കൂളുകൾക്കുമായി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.