പൊന്‍കുന്നം/കാഞ്ഞിരപ്പള്ളി:നഗരത്തില്‍ റൂട്ട് മാര്‍ച്ചിനെത്തിയ പട്ടാള ത്തെ കണ്ട യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ആകാംക്ഷയും കൗതുകവും. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയ ചിറക്കടവില്‍ വീണ്ടും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ആശങ്കയിലായിരുന്നു പലരും. ദ്രുത കര്‍മസേനയുടെ റൂട്ട് മാര്‍ച്ചായിരുന്നു സംഭവം.

CAMERA:BIJU KANJIRAPPALLY,SUJESH SREENIVAS:EDITING:AJAS VM

സൈറണ്‍ മുഴക്കി റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ വാഹനമായിരുന്നു മുന്‍പില്‍. തൊട്ടുപിന്നില്‍ ആയുധങ്ങളും ലാത്തിയുമേന്തി ദ്രുതകര്‍മസേ നാ അംഗങ്ങളും ലോക്കല്‍ പൊലീസ് അംഗങ്ങളും. എന്താണ് സംഭവമെ ന്നറിയാതെ ചോദ്യങ്ങള്‍ പലതുമുയര്‍ന്നു.പൊന്‍കുന്നം ടൗണ്‍, ചിറക്കട വ് അമ്പലം, തെക്കേത്തുകവല, ചെറുവള്ളി, കാഞ്ഞിരപ്പള്ളി ടൗണ്‍ എന്നി വിടങ്ങളില്‍ മാര്‍ച്ച് നടത്തി.
ആര്‍എഎഫ് 105-ാം ബറ്റാലിയനാണ് സംഘത്തിലുണ്ടായിരുന്നത്. തമി ഴ്നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളുടെ ചുമതല 105-ാം ബറ്റാലിയ നാണ്.രണ്ട് ഡിവൈഎസ്പിമാര്‍, നാല് സിഐമാര്‍ എന്നിവരടങ്ങുന്ന 52 അംഗ സംഘമാണ് എത്തിയിരിക്കുന്നത്. ഇവരുടെ ചുമതലാ പ്രദേശത്ത് റൂട്ട് മാര്‍ച്ച് നടത്തണമെന്ന് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും നിര്‍ദേശവു മുണ്ട്. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കു ന്നതിന് മുന്നോടിയായിട്ടുകൂടിയാണ് റൂട്ട് മാര്‍ച്ച് നടന്നത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലും സമാന രീതിയിലുള്ള റൂട്ട്മാര്‍ച്ച് നടത്തുന്നുണ്ട്.
ലോക്കല്‍പോലീസുമായുള്ള ബന്ധം പുതുക്കുക, വഴികളും മറ്റും ഹൃദി സ്ഥമാക്കുക, അവശ്യ സന്ദര്‍ഭങ്ങളില്‍ സഹായമെത്തിക്കാന്‍ പ്രാദേശിക ഉദ്യോഗസ്ഥരുമായുള്ള ബന്ധം നിലനിര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇത്തരം റൂട്ടുമാര്‍ച്ചുകള്‍ക്കുള്ളത്.ഇന്നലെ രാവിലെ കഞ്ഞിക്കുഴിയിലും നഗരത്തിലെ വിവിധ സ്ഥലങ്ങളിലും കുമരകത്തും ഇവര്‍ റൂട്ട്മാര്‍ച്ച് നട ത്തി.രണ്ടിന് ചങ്ങനാശേരി, കറുകച്ചാല്‍, മൂന്നിന് ഏറ്റുമാനൂര്‍ , ഗാന്ധിന ഗര്‍ എന്നിവിടങ്ങളിലാണ് റൂട്ടുമാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

വര്‍ഷത്തിലൊരിക്കാല്‍ തങ്ങളുടെ ചുമതലാപ്രദേശത്ത് റൂട്ട് മാര്‍ച്ച് നട ത്തണമെന്ന് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും നിര്‍ദേശവുമുണ്ട്. ലോക്ക ല്‍പോലീസുമായുള്ള ബന്ധം പുതുക്കുക, വഴികളും മറ്റും ഹൃദിസ്ഥമാ ക്കുക, അവശ്യസന്ദര്‍ഭങ്ങളില്‍ സഹായമെത്തിക്കാന്‍ പ്രാദേശിക ഉദ്യോ ഗസ്ഥരുമായുള്ള ബന്ധം നിലനിര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളും ഇത്തരം റൂട്ടുമാര്‍ച്ചുകള്‍ക്കുണ്ട്.