മുണ്ടക്കയം :ആരോഗ്യമേഖലക്കു സര്‍ക്കാര്‍ഏര്‍പ്പെടുത്തിയ  ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആശുപത്രികളുടെ നവീകരണത്തിലും ,ശുചീകരണത്തിലും പങ്കാളിയാകുന്നതിന്റെ ഭാഗമായി സി.പി.എം മുണ്ടക്കയം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രി ശുചീകരിച്ചു .

ഏരിയ സെക്രട്ടറി കെ .രാജേഷ് ശഉചീകരണ പരിപാടി ഉത്ഘാടനം ചെയ്തു. ലോക്ക ല്‍ സെക്രട്ടറി സി. വി അനില്‍കുമാര്‍ ,ഏരിയ കമ്മറ്റിയംഗം റജീന റഫീക്ക് ,എം .ജി രാജു ,കെ എന്‍ സോമരാജന്‍ ,സാഹിറ ഷിബു, ഷാജികുമാര്‍ , രജി .ആര്‍ ,അനൂപ് ,റിനോഷ് ,സുനില്‍ കുര്യന്‍ ,സനല്‍ കെ ടി ,ബെന്നി നെയുര്‍ ,എന്നിവര്‍ നേതൃത്വം നല്‍കി.