മുണ്ടക്കയം:യു.ഡി.എഫിലെ ധാരണ കൂട്ടിക്കല്‍ പഞ്ചായത്തില്‍ പ്രസിഡന്റും  വൈസ്പ്രസിഡന്റും രാജി സമര്‍പ്പിച്ചു.യു.ഡി.എഫില്‍ മുമ്പുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് കോണ്‍ഗ്രസിലെ ബിന്ദു രവീന്ദ്രനും, വൈസ്പ്രസിഡന്റ് കേരള കോണ്‍ഗ്രസിലെ ലൈസാമ്മ ജോസഫും രാജി സമര്‍പ്പിച്ചു.

മൂന്നു വര്‍ഷം വീതം പ്രസിഡന്റു-വൈസ്പ്രസിഡന്റു സ്ഥാനങ്ങള്‍ പരസ്പരം കൈ മാറാന്‍ യു.ഡി.എഫ് ധാരണയുണ്ടാക്കിയിരുന്നു .ഇത്പ്രകാരമാണ് ഇരുവരും രാജി സമര്‍പ്പിച്ചത്.അടുത്ത രണ്ടു വര്‍ഷം പ്രസിഡന്റു സ്ഥാനം കേരളകോണ്‍ഗ്രസിലെ ജെസി ജോസിനും വൈസ്പ്രസിഡന്റു സ്ഥാനം കോണ്‍ഗ്രസിലെ കെ.ആര്‍.രാജിക്കും നല്‍കാനാ ണ് തീരുമാനം.കഴിഞ്ഞ മൂന്നു വര്‍ഷക്കാലം തനിക്കു രാഷ്ട്രിയങ്ങള്‍ക്കധീതമായി എല്ലാ വരും നല്‍കിയ സഹകരണത്തിനു ബിന്ദു വീന്ദ്രന്‍ നന്ദി അറിയിച്ചു.