മുണ്ടക്കയം വണ്ടൻപതാൽ പൗരാവലിയുടെ  നേതൃത്വത്തിൽ യുദ്ധ വിരുദ്ധ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. വണ്ടൻപതാലിലെ വിവിധ രാഷ്ടീയ, സാമൂഹിക, സാമുദായി ക, രംഗങ്ങളിലുള്ള ആളുകളുടെ ഒരു ഒത്തുചേരലായി വണ്ടൻപതാൽ ഗ്രാമം മാറി. സെബാസ്റ്റ്ൻ ചുള്ളിത്തറ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പൗരനായ കെ കെ ജനാർദന ൻ ആദ്യ ദീപം തെളിയിച്ചു.റോയി കപ്പലുമാക്കൽ, ബെന്നി ചേറ്റുകുഴി, ഫൈസൽ മോ ൻ, അഭിലാഷ് പാലിയേക്കര, ചാക്കോച്ചൻ വെട്ടിക്കാട്ട്, ഉമേഷ് ചമ്പംകുളം, ജോയി പു ളിക്കൽ, ടി സി സെയ്ദ് മുഹമ്മദ്, നവാസ് തോപ്പിൽ, അപ്പച്ചൻ ഇല വിനാതൊടുകയിൻ, മുഹമ്മദ് സാലി,പി ബി സജീവൻ, മോളി തെക്കേമുറി, അരുൺ കോക്കാപ്പള്ളി, രഞ്ജി ത്ത് കുര്യൻ, സി കെ അലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.