വിദ്വേഷ പ്രസംഗ കേസില്‍ പി.സി. ജോര്‍ജ് അറസ്റ്റില്‍. കൊച്ചി പോലീസാണ് പി.സി. ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വെണ്ണല കേസില്‍ നടപടികള്‍ പൂര്‍ത്തിയാ യാല്‍ പി.സി. ജോര്‍ജിനെ വിഴിഞ്ഞം പോലീസിന് കൈമാറും. ജോര്‍ജിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാന്‍ വിഴിഞ്ഞം പോലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്. നിലവില്‍ സിറ്റി എആര്‍ കാമ്പിലാണ് ജോര്‍ജ്. തിരുവനന്തപുരം കേസില്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയില്‍ എടുത്തത്.

നേരത്തേ, തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസില്‍ ജോര്‍ജിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ജുഡീഷല്‍ ഒന്നാംക്ലാസ് കോടതിയുടെ നടപടി. ഇതിനു പിന്നാലെയാണ് വെണ്ണല കേസില്‍ പാലാരിവട്ടം സ്റ്റേഷനില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരായ ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തത്.