പാറത്തോട്: ഗ്രീൻ നഗർ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സൗജന്യ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും പoനോപകരണ വിതരണവും സംഘടിപ്പിച്ചു. കാഞ്ഞിര പ്പള്ളി മേരി ക്യൂൻസ് ഹോസ്പിറ്റലിൻ്റേയും ജനകീയ രക്തസേനയായ പി.ബി.ഡി.എ യു ടേയും സഹകരണത്തോടെ പാറത്തോട് മുഹി യദ്ദീൻ ജുമാ മസ്ജിദ് മദ്രസാ ഹാളിൽ നട ന്ന ക്യാമ്പിൽ പ്രസിഡണ്ട് ഷാജി പാടിക്കൽ അദ്ധ്യക്ഷത വഹിച്ചു.
പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഡയസ് കൊക്കാട്ട് ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ജോണിക്കുട്ടി മാoത്തിനകം, ഗ്രീൻ നഗർ റസിഡൻസ് അസോസി യേഷൻ സെക്രട്ടറി നാസർ മുണ്ടക്കയം, പി.ബി.ഡി.എ കൺവീനർ നജീബ് കാഞ്ഞിര പ്പള്ളി, മേരി ക്യൂൻസ് ഹോസ്പിറ്റൽ പി.ആർ.ഒ സോണി സെബാസ്റ്റ്യൻ, എം.കെ.നജീബ്, ഷിബി കുര്യാക്കോസ്, മനോ ഐപ്പ്, ജിജുമോൻ, റജീന നവാസ്, പ്രിയാ ബിനോയി, ബിന്ദു ശശി എന്നിവർ പ്രസംഗിച്ചു.