കാഞ്ഞിരപ്പള്ളി ബൈപാസ്സിന്റെ സ്ഥലമെടുപ്പിന് നേതൃത്വം നൽകിയ ഭൂമി ഏറ്റെടു ക്കൽ(ലാന്റ് അക്വൂസിഷൻ) ഉദ്യോഗസ്ഥരെ കാഞ്ഞിരപ്പള്ളി എം.എൽ.എയും ഗവ. ചീഫ് വിപ്പുമായ ഡോ എൻ ജയരാജ് ആദരിച്ചു.

2010 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്ര കാരം അതിസങ്കീർണ്ണമായ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ  കാര്യക്ഷമതയൊടെയും പരാ തികൾക്കിട നൽകാതെയും പൂർത്തീകരിച്ച ഉദ്യോഗസ്ഥരെ അദ്ദേഹം അനുമോദിച്ചു.കോട്ടയം ജില്ലാകളക്ടർ ഡോ. പി കെ ജയശ്രീ ഐ.എ എസിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ ചീഫ് വിപ്പും കളക്ടറും ചേർന്ന് കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു.

ലാന്റ് അക്വൂസിഷൻ തഹസിൽദാർ നിജു കുര്യൻ, വാല്യൂവേഷൻ  അസിസ്റ്റന്റ് രാ ജേഷ് ജി നായർ, റവന്യൂ ഇൻസ്്‌പെക്ടർ വിനോദ് റ്റി.എൻ., സർവെയർ ഷൈജു കെ ഹസ്സൻ, സീനിയർ ക്ലർക്ക് ബിജു ജോസഫ് എന്നിവരാണ് ആദരവ് ഏറ്റു വാങ്ങിയത്.
എ.ഡിഎം ജിനു പുന്നൂസ്, ലാന്റ് അക്വൂസിഷൻ ഡപ്യൂട്ടി കളക്ടർ മുഹമ്മദ് ഷാഫി,  ജൂനിയർ സൂപ്രണ്ട് രാജേഷ് ജോസഫ്, മിഥുൻ, വിജയൻ, സുമേഷ് ആൻഡ്രൂസ്്, പ്ര ശാന്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.