രണ്ട് വര്‍ഷം മുന്‍പ് തകര്‍ന്നു വീണ എരുമേലി ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപം ടണ്‍ കണക്കിന് മാലിന്യം കുന്നുകൂടി. മാലിന്യ സംസ്‌കര ണത്തില്‍ ഉണ്ടാവുന്ന വീഴ്ച പ്രളയാനന്തര പശ്ചാത്തലത്തില്‍ കടുത്ത പാരി സ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ടാക്കുന്നുണ്ട്. എരുമേലി പൊലീസ് സ്റ്റേഷന്‍ കൊടിത്തോട്ടം റോഡിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഇന്‍സിനറേറ്ററിന്റെ പരിസരത്താണ് മലപോലെ മാലിന്യം കുന്നുകൂടിയി രിക്കുന്നത്. ഖരമാലിന്യത്തോടൊപ്പം ജൈവമാലിന്യവും കത്തിച്ചതാണ് പ്ലാ ന്റ് തകര്‍ച്ചയ്ക്ക് ഇടയാക്കിയത്.

പ്ലാന്റ് തകര്‍ന്നുവീണ ശേഷവും ഇവിടേക്ക് മാലിന്യം എത്തിച്ചുകൊണ്ടി രുന്നതാണ് പ്രശ്നമായത്. കത്തിച്ചു കളയാത്തതിനാല്‍ മാലിന്യം കുമിഞ്ഞു കൂടുകയായിരുന്നു. ശബരിമല സീസണിലും തുടര്‍ന്നും എരുമേലി, മുക്കൂട്ടു തറ പട്ടണങ്ങളില്‍ നിന്നുള്ള മാലിന്യം ഇവിടേക്ക് എത്തിച്ചുകൊണ്ടിരുന്നു. കൊടിത്തോട്ടം പ്രദേശത്തുള്ള നൂറകണക്കിന് ജനങ്ങള്‍ ഇതുവഴി മൂക്കു പൊത്തിയാണ് നടക്കുന്നത്. മാലിന്യം കിടക്കുന്നത് കുന്നിന്‍മുകളിലായതി നാല്‍ ഇവയിലെ മലിനാംശം പെരുമഴയില്‍ എരുമേലിയിലേക്ക് ഒഴുകി എത്തിയിരിക്കാമെന്നും സംശയമുണ്ട്. മാലിന്യം കുന്നുകൂടി ചുറ്റും കിടക്കു ന്നതിനാല്‍ സമീപത്തെ മരങ്ങള്‍ ഉണങ്ങിയിരിക്കുന്നതും കാണാം.

എന്നാല്‍ മാലിന്യ സംസ്‌കരണത്തിന് കവുങ്ങുംകുഴിയില്‍ സംവിധാനം ഒരുങ്ങുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാര്‍ പറഞ്ഞു. ഇതിനു പുറമെ പൊലീസ് സ്റ്റേഷന്‍കൊടിത്തോട്ടം റോഡിലെ ഇന്‍സിനറേറ്റര്‍ പുതുക്കിപ്പണിയാനും എല്‍പിജി ഉപയോഗിച്ച് മാലിന്യം കത്തിച്ചുകളയാനും പദ്ധതിയുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു