എ​രു​മേ​ലി: ര​ണ്ട് മാ​സം പി​ന്നി​ടു​ക​യാ​ണ് ജ​സ്ന​യു​ടെ തി​രോ​ധാ​നം. കു​ന്ന​ത്ത് ജ​യിം​സി​ന്‍റെ മ​ക​ളും ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യു​മാ​യ ജെ​സ്ന​യെ മു​ക്കൂ​ട്ടു​ത​റ​യി​ലെ വീ​ട്ടി​ൽ നി​ന്നു ബ​ന്ധു​വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് ക​ഴി​ഞ്ഞ മാ​ർ​ച്ച് 22ന് ​കാ​ണാ​താ​യ​ത്. ഈ ​പ്ര​ദേ​ശ​ത്ത് പോ​ലീ​സ് അ​ന്വേ​ഷി​ച്ച​ത് ഒ​രു മാ​സ​ത്തോ​ള​മാ​യ​പ്പോ​ഴാ​ണെ​ന്നു​ള്ള​ത് അ​നാ​സ്ഥ​യാണെന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

കാ​ണാ​താ​യ 22 ന് ​വൈ​കു​ന്നേ​രം പ​രാ​തി​യു​മാ​യി പി​താ​വ് ജയിം​സ് എ​രു​മേ​ലി പോ​ലീ​സി​നെ സ​മീ​പി​ച്ച​താ​ണ്. ത​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്താ​ണ് ജെ​സ്ന​യു​ടെ വീ​ടെ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സ് പ​രാ​തി ത​ള്ളി. പി​റ്റേ​ന്ന് വെ​ച്ചൂ​ച്ചി​റ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​ളി​ച്ചോ​ട്ട​മെ​ന്ന മു​ൻ​വി​ധി ക​ൽ​പ്പി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ന് മു​തി​ർ​ന്നി​ല്ല. പി​ന്നീ​ട് മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് പോ​ലീ​സി​ന് അ​ന​ക്കം വെ​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

ജെസ്നയുടെ തിരോധാനം സംബന്ധിച്ചു ദുരൂഹതകളും നിറംപിടിപ്പിച്ച കഥകളും നിറഞ്ഞു നിൽക്കുമ്പോഴും പെൺകുട്ടി എവിടെയെന്ന ചോദ്യത്തിനു മാത്രം വ്യക്ത മായ ഉത്തരമില്ല. 60 ദിവസമായി പൊലീസുകാർ സംഘം ചേർന്നും സംഘം തിരി ഞ്ഞും അന്വേഷിക്കുകയാണ്. വാർത്താ മാധ്യമങ്ങളിൽ മുഴുവൻ ജെസ്നയ്ക്കായി എഴുതി. അവിടെയും ഇവിടെയുമൊക്കെ ചില കണ്ടെത്തലുകൾ സംബന്ധിച്ച വിളികൾ വീട്ടുകാർക്കും പൊലീസിനും ലഭിച്ചു.

അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ൽ ത​ട്ടി​ക്ക​ളി​ക്കാ​തെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മെ​ങ്കി​ലും കാ​ണാ​താ​യ ദി​വ​സം ന​ട​ന്നി​രു​ന്നെ​ങ്കി​ൽ തു​മ്പു​ണ്ടാ​കു​മാ​യി​രു​ന്നെ​ന്ന് ജെ​സ്ന​യു​ടെ പി​താ​വ് പ​റ​യു​ന്നു. തു​ട​ർ​ന്നു​ള​ള അ​ന്വേ​ഷ​ണം ജയിം​സി​ന്‍റെ ചെ​ല​വി​ൽ ടാ​ക്സി കാ​റു​ക​ളി​ൽ ചു​റ്റി​യ​ടി​ക്ക​ലാ​യി​രു​ന്നെ​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ക​യും ചെ​യ്തു. ഈ​യി​ന​ത്തി​ൽ ല​ക്ഷ​ങ്ങ​ളാ​ണ് ചെ​ല​വാ​യ​തെ​ന്ന് പ​റ​യു​ന്നു. ഈ ​തു​ക​യ്ക്ക് പു​റ​മെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വൗ​ച്ച​റു​ക​ളും ബി​ല്ലു​ക​ളും ന​ൽ​കി പോ​ലീ​സി​ലെ ചി​ല​ർ തു​ക കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ന്നും പ​റ​യു​ന്നു.

ജെ​സ്ന​യു​ടെ സ​ഹോ​ദ​രി​യു​ടെ ഫോ​ണി​ലേ​ക്ക് വ​ന്ന അ​ജ്ഞാ​ത ഫോ​ൺ കോ​ളി​ന്‍റെ ഉ​റ​വി​ടം തേ​ടി ബാംഗ​ളൂ​രു​വി​ൽ പോ​ലീ​സ് പോ​യ​ത് ഫേ​സ്ബു​ക്കി​ൽ സെ​ൽ​ഫി പോ​സ്റ്റ് ചെ​യ്തു​ള്ള ടൂ​ർ ആ​യി​രു​ന്നെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം ആ​ദ്യ ആ​ഴ്ച പി​ന്നി​ടു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചെ​ന്ന് വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​ത് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചെ​ന്ന വി​ല​യി​രു​ത്ത​ലു​ണ്ട്.

വാ​ർ​ത്ത തെ​റ്റാ​ണെ​ന്ന് ബോ​ധ്യ​മാ​കു​മ്പോ​ൾ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം നി​ല​ച്ച മ​ട്ടി​ലാ​യി ക​ഴി​ഞ്ഞി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വും ഭ​ര​ണ ക​ക്ഷി എം​എ​ൽ​എ​യും എം​പി​യും വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ളു​മൊ​ക്കെ ഇ​ട​പെ​ട്ടി​ട്ടും നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളും ഒ​ട്ടേ​റെ ല​ഭി​ച്ചി​ട്ടും ഉ​ന്ന​ത ത​ല അ​ന്വേ​ഷ​ണ​മു​ണ്ടാ​യി​ല്ല.

കേരള പൊലീസിന്റെ അന്വേഷണ മികവ് ജെസ്ന കേസിൽ ഓരോ ദിവസവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ജെസ്നയെക്കുറിച്ചു വിവരം നൽകുന്നവർക്കു രണ്ടു ലക്ഷം രൂപ പ്രതിഫലം വരെ പൊലീസ് പ്രഖ്യാപിച്ചു. രണ്ടു ലക്ഷത്തിനായി ഒരുപാടു പേർ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ വിളിച്ചെങ്കിലും ആ വിളികളൊന്നും െജസ്നയിൽ എത്തിയില്ല. പ്രശ്നം രാഷ്ട്രീയമായി കോൺഗ്രസ് ഏറ്റെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജെസ്നയുടെ വീട്ടിലെത്തി, എംപി ആന്റോ ആന്റണിയും വിഷയത്തിൽ ഇടപെട്ടു.

ജെസ്നയെ ബെംഗളൂരുവിൽ ഒരു ചെറുപ്പക്കാരനൊപ്പം കണ്ടെത്തിയെന്ന വിവരം കാട്ടുതീ പോലെ പടർന്നു. ആന്റോ ആന്റണി എംപിയും അന്വേഷണ സംഘവും വിവരം ലഭിച്ച സ്ഥലത്ത് എത്തി. ആദ്യമെത്തിയ എംപി വിവരം നൽകിയ ആളിന്റെ മൊഴി വിഡിയോയിൽ പകർത്തി ജെസ്നയുടെ വീട്ടിലേക്കും മാധ്യമ പ്രവർത്തകർക്കു മായി നൽകി. ജെസ്ന ബെംഗളൂരുവിൽ ഉണ്ടെന്നു സ്ഥിരീകരിച്ചതായും വാർത്തകൾ വന്നു.

അന്വേഷണ സംഘം ദിവസങ്ങൾ തങ്ങി ബെംഗളൂരുവിൽ അന്വേഷിച്ചെങ്കിലും സൂചനയൊന്നും ലഭിക്കാതെ മടങ്ങി. ബെംഗളൂരു നിംഹാൻസ്, ധർമരാമിലെ ആശ്രമം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ദിവസങ്ങളോളം പരിശോധിച്ചു. ജെസ്നയെ കണ്ടെന്നു പറഞ്ഞ പൂവരണി സ്വദേശിയെ വിശദമായി ചോദ്യം ചെയ്തു. അദ്ദേഹം മൊഴി മാറ്റിയില്ലെങ്കിലും ജെസ്നയിലേക്ക് എത്താൻ വഴി തുറന്നില്ല.

ഇതിനിടെ തൃശൂർ ജില്ലയിലെ ഒല്ലൂർ സ്വദേശിയായ യുവാവാണ് ജെസ്നയ്ക്കൊപ്പം എന്നൊരു വാർത്ത കൂടി പരന്നു. പൊലീസ് തൃശൂരിലും അന്വേഷിച്ചു, അവിടെയും തുമ്പില്ലാതെ മടങ്ങേണ്ടി വന്നു. ജെസ്നയെ കാണാതായ സമയത്തെ ഫോൺ വിളികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിലും കാര്യമായ പുരോ ഗതിയൊന്നും ഉണ്ടായിട്ടില്ല. തിരോധാനത്തിന്റെ 60–ാം ദിവസവും അന്വേഷണ സംഘം ഇരുളിൽ തന്നെയാണ്, ആ ഇരുട്ടിനപ്പുറത്തെവിടെയോ ജെസ്നയുണ്ട്. വെളിച്ചം വീഴുന്നില്ലെന്നു മാത്രം.