വെള്ളപ്പൊക്കത്തിൽ തകർന്ന കോസ്‌വേ പാലത്തിന്റെ സംരക്ഷണഭിത്തി  ഇടിഞ്ഞു വീ ണതോടെ വാഹന  യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. കോ സ്‌വേ ജംഗ്ഷനിൽ നിന്നും ഇറങ്ങി എത്തുന്ന ഭാഗത്ത് പാലത്തിന്റെ തുടക്കത്തിലാണ് അ പകടം പതിയിരിക്കുന്നത്. 2019ലെ പ്രളയത്തിൽ പാതി തകർന്ന സംരക്ഷണഭിത്തി ഇ പ്പോൾ പൂർണ്ണമായും തകർന്ന നിലയിലാണ്. ഏറെയും ബൈക്ക് യാത്രക്കാർക്കും കാൽ നടയാത്രക്കാർക്കും ആണ് ദുരിതം ആകുന്നത്.

മഴയെത്തി യാൽ വെള്ളക്കെട്ടും പാല ത്തിൽ രൂക്ഷമാണ്. ആഴ്ചകൾക്കു മുന്നേ ഒഴുകി യെത്തിയ തടി യും ട്രാഫിക്  കോണും  ഉപയോഗിച്ച് അപായ സൂചന നൽകിയിരുന്നു. എന്നാൽ അതുപോലും ഇപ്പോഴില്ല. അ ധികൃതർ കണ്ടിട്ടും നടപടികൾ സ്വീകരിക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്ത മാണ്. ഒരു അപകടം വരുന്നത് കാത്തു നിൽക്കാ തെ സുരക്ഷാ സംവിധാനം ഒരുക്കണം എന്നാണ്  നാട്ടുകാരുടെ ആവശ്യം.