കാഞ്ഞിരപ്പള്ളി:നവീകരിച്ച ബസ് സ്റ്റാന്‍ഡിലെ ശുചിമുറികള്‍ ഉപയോ ഗയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വെച്ചൂച്ചിറ സ്വദേശി സി.ടി.ധന പാലന്‍ നല്‍കിയ പരാതിയില്‍ ജില്ലാ കലക്ടറും പഞ്ചായത്ത് സെക്രട്ടറി യും വിശദീകരണം നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നിര്‍ദേശം. സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം ബസ് സ്റ്റാന്‍ഡിലൂടെ ഒഴുകിയതിനെത്തുടര്‍ന്ന് ശുചിമുറി കഴിഞ്ഞ മാസം 29ന് ആരോഗ്യ വകുപ്പ് അടപ്പിച്ചിരുന്നു.

ശുചിമുറി തുറന്നു പ്രവര്‍ത്തിപ്പിക്കാത്തതു മൂലം യാത്രക്കാര്‍ക്കു ദുരിതമായതോടെ യാണു സി.ടി.ധനപാലന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷ നില്‍ പരാതി നല്‍കിയത്. ദിവസേന ആയിരക്കണക്കിനു യാത്രക്കാരെ ത്തുന്ന ബസ് സ്റ്റാന്‍ഡില്‍ പ്രാഥമികാവശ്യ ങ്ങള്‍ നിര്‍വഹിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നു പരാതിയില്‍ പറയുന്നു.

സ്ത്രീകളാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. ദിവസേന 250 സ്വകാര്യ ബസുകളും നൂറോളം കെഎസ്ആര്‍ടിസി ബസുകളും കടന്നുപോകുന്ന സ്റ്റാന്‍ഡിലാണു യാത്ര ക്കാര്‍ക്കു പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സൗ കര്യമില്ലാത്തത്.പര്യാപ്തമായ സെപ്റ്റിക് ടാങ്ക് നിര്‍മിക്കാത്ത കരാറു കാരനെതിരെ പഞ്ചായത്ത് നടപടി സ്വീകരി ച്ചില്ലെന്നും പരാതിയില്‍ പറയുന്നു.