ഐ.പി.സി 143,144,147,149, എപ്പിഡമിക് ഡീസീസ് ഓർഡിനൻസ് 2020 വകുപ്പു പ്രകാ രം അനധികൃതമായും അനാവിശ്യമായും ലോക്ക് ഡൗൺ സമയത്ത് പുറത്തിറങ്ങിയതി നുമാണ് പോലീസ് കേസെടുത്തത്.ഇതുപ്രകാരം രണ്ട് വർഷം തടവും പതിനായിരം രൂപ മുതൽ പിഴയുമാണ് ലഭിക്കുന്നതെന്ന് പോലീസ് കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിനോട് പ റഞ്ഞു.

ശനിയാഴ്ച്ച 23 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ കോവിഡ് കേസു കൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർ ക്കെ തിരെയും കാഞ്ഞിരപ്പള്ളിയിൽ കേസെടുത്തു തുടങ്ങി.ജില്ലാ പോലീസ് മേധാവിയുടെ നി ർദ്ദേശപ്രകാരമാണ് കേസെടുത്ത് പിഴയീടാക്കുന്നത്.

കോട്ടയം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ വാഹനയാത്ര നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയ്ക്കുള്ളില്‍ യാത്ര ചെയ്യുന്നതിന് സത്യവാങ്മൂലമോ പോലീസ് നല്‍കുന്ന പാസോ കൈവശമുണ്ടായിരിക്കണം. അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവ ര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് വാഹന പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. ഹൈ ക്കോടതി ഉത്തരവുപ്രകാരമുള്ള പിഴ ഈടാക്കിയശേഷമേ വാഹനങ്ങള്‍ വിട്ടുനല്‍കൂ.