കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡില്‍ കാവുകാട്ട് നഗറിലെ പാലം നിര്‍ മാണം വൈകുന്നതായി പരാതി. നിര്‍മാണ പ്രവര്‍ത്തിനത്തിനായി പഴയ പാലം പൊളി ച്ച് നീക്കിയെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയ നിലയിലാണ്. പാലം നിര്‍മിക്കേണ്ട ഭാഗത്തുകൂടിയുള്ള ജലവിഭവ വകുപ്പിന്റെ പൈപ്പ് ലൈന്‍ നീക്കിയാല്‍ മാത്രമെ നിര്‍മാ ണ പ്രവര്‍ത്തനങ്ങള്‍ നടത്താനാകു. ഇതിനായി പൊതുമരാമത്ത് വിഭാഗം ജലവിഭവ വ കുപ്പിന് കത്തിന് നല്‍കിയിട്ടുണ്ട്. ആദ്യം നിശ്ചിയിച്ച അലൈന്‍മെന്റുകളില്‍ മാറ്റം വന്ന താണ് പൈപ്പ് ലൈന്‍ മറ്റേണ്ട സ്ഥിതിയുണ്ടായത്.

കരിമ്പുകയം പദ്ധതിയില്‍ നിന്നും വെള്ളമെ ത്തിക്കുന്നതിനുള്ളതാണ് പൈപ്പ് ലൈന്‍. ര ണ്ട് ദിവസത്തിനുള്ളില്‍ പൈപ്പ് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.നിലവില്‍ തമ്പലക്കാട്, എറികാട ഭാഗത്തേക്ക് പോകേണ്ടവര്‍ക്ക് ഇടവഴികളി ലൂടെ ചുറ്റി പോകേണ്ട സ്ഥിതിയാണുള്ളത്. പൊതുമരാമത്ത് വകുപ്പ് 25 ലക്ഷം രൂപ ചെലഴിച്ചാണ് പാലം നിര്‍മിക്കുന്നത്. രണ്ട മീറ്റര്‍ ഉള്ളളവ് ലഭിക്കുന്ന രീതിയില്‍ പത്ത് മീറ്റര്‍ നീളത്തില്‍ പാലം നിര്‍മിക്കാനാണ് പദ്ധതിയെന്ന് അധികൃതര്‍ പറഞ്ഞു.

മുന്‍പുണ്ടായിരുന്ന പാലം കാലപ്പഴക്കം ചെന്ന് അപകടാവസ്ഥയിലായതോടെയാണ് പു തിയ പാലം നിര്‍മിക്കാന്‍ ആരംഭിച്ചത്. പാലം നിര്‍മാണം ആരംഭിച്ചതോടെ ഈ റോഡി ലൂടെയുള്ള ഗതാഗതവും നിരോധിച്ചിരുന്നു. പാലം പണി വൈകുന്നത് ജനങ്ങളുടെ യാത്ര ദുസഹമാക്കുമെന്നും മഴയെത്തുന്നതിന് മുന്‍പ് പാലം നിര്‍മാണം പൂര്‍ത്തിയാക്കണ മെ ന്നുമാണ് നാട്ടുകാര്‍ ആവിശ്യപ്പെടുന്നത്.