കിഴക്കൻ മേഖലയിലെ വിവിധ പ്രാഥമികാരോഗ്യ  കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രി കൾ, ജനറൽ ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് വാക്സിൻ നൽകുന്നത്. സർക്കാർ ആതുരാലയങ്ങളിൽ കുത്തിവെയ്പ് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ ഡോസ് ഒന്നിന് 250 രൂപ നൽകണം. ആദ്യം വാക്സിൻ എടുത്ത അ തേ കേന്ദരത്തിൽ വേണം അടുത്ത കുത്തിവെയ്പ് എടുക്കാൻ. വാക്സിൻ എടുക്കാൻ പോ കുന്നവർ ആധാർ കാർഡുമായി വേണം വാക്സിനേഷൻ കേന്ദ്രത്തിലെത്താൻ. എല്ലാ കേന്ദ്രങ്ങളിലുo രാവിലെയെത്തി പേര് രജിസ്റ്റർ ചെയ്യണം.