മുണ്ടക്കയം : വെള്ളനാടി ചെക്കുഡാമിനു സമീപത്തു നിന്നും മൂർഖൻ പാമ്പിന് പിടികൂ ടി. കോട്ടയം ഏറ്റുമാനൂരിൽ നിന്നെത്തിയ പാമ്പു പിടുത്തക്കാരൻ സോമനാചാരിയാണ് ആളുകൾക്ക് ഭീഷണിയായി മാറിയ പാമ്പിനെ പിടികൂടിയത്.ആൺ വർഗ്ഗത്തിൽ പെട്ട പാമ്പിന് ഒന്നര മീറ്ററോളം നീളമുണ്ട്. ചെക്ക് ഡാമിനു സമീപ ത്തെ കുളിക്കടവിൽ കുളിക്കാനെത്തിയ വീട്ടമ്മയാണ് പാമ്പിനെ കണ്ടത്. കല്ലുപൊത്തിൽ കയറിയ പാമ്പിനായി നാട്ടുകാർ കാവലിരുന്നു. തുടർന്ന് മുണ്ടക്കയം എസ്.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിൽ സോമനാചാരിയെ സ്ഥലത്തു എത്തിച്ചു പാമ്പിനെ പിടികൂടി വനപാലകർക്കു കൈമാറുകയായിരുന്നു.