മുണ്ടക്കയം:കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ കണ്ണട വിതരണം സംഘടിപ്പിച്ചത്.മുണ്ടക്കയം ഗവണ്‍മെന്റ് ആശുപത്രിയില്‍ നടന്ന യോഗത്തില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ലീലാമ്മ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. 
കണ്ണട വിതരണത്തിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി നിര്‍വഹിച്ചു മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.