പാലമ്പ്ര ഗദ്സെമേനി ഇടവകയിൽ സീനിയർ യൂത്തിന്റെ ആഭിമുഖ്യത്തിൽ ആരവം 2.0 ഓണാഘോഷം വികാരി ഡോ. ജിയോ കണ്ണംകുളം CMI ഉദ്ഘാടനം ചെയ്തു. ഓണാ ഘോഷത്തിനോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിന് സിസ്റ്റർ ടീന ഡിഎസ് ടി, സി സ്റ്റർ ആനി സിഎംസി, ടോമി നീർവേലിൽ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. തുടർന്ന് കസേരകളി, മിഠായി പെറുക്ക്, ബോൾ പാസിംഗ്, കലം തല്ലി പൊട്ടീര്, വടംവ ലി തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വടംവലിയിൽ സീനിയർ യൂത്തി ന്റെ ടീം വിജയികൾ ആകുകയും സെവൻസ് വാക്കപ്പാറ രണ്ടാം സ്ഥാനo നേടുകയും ചെയ്തു.

ഓണാഘോഷത്തിന് സീനിയർ യൂത്ത് പ്രസിഡന്റ് ലിബിൻ സെബാസ്റ്റ്യൻ, ആരവം 2.0 ജനറൽ കൺവീനർ ജിതിൻ ജിമ്മി, സെബിൻ ഇലവുങ്കൽ, സുനിൽ ദേവസ്യ, മാത്തു ക്കുട്ടി, സരുൺ സണ്ണി, ജിബിൻ ജിമ്മി, സന്തോഷ്, ജോബിൻ ജേക്കബ്, നിഖിൽ, ജെറി ൻ, ഷിൻസ്, തോമസുകുട്ടി ജോസ്, വിപിൻ ജോസ്, ജോമോൻ, ജോയൽ കൈക്കാരന്മാ രായ റ്റോമി നീറുവേലിൽ, വക്കച്ചൻ അട്ടാറുമാക്കൽ വിവിധ ഭക്ത സംഘടനകളുടെ പ്രതിനിധികളും നേതൃത്വം നൽകി.