പുനലൂർ-പൊൻകുന്നം ഹൈവേയിൽ നിരീക്ഷണക്യാമറകൾ സ്ഥാപിക്കണമെന്ന ചെ റുവള്ളി റെഡ് ചാരിറ്റബിൾ സൊസൈറ്റി മന്ത്രിമാർക്ക് നൽകിയ നിവേദനം നടപടി സ്വീകരിക്കാൻ നിർദേശിച്ച് ഉദ്യോഗസ്ഥ തലത്തിലേക്ക് കൈമാറി.

രണ്ടുപേർ അജ്ഞാതവാഹനമിടിച്ച് മരിച്ച സംഭവം ശ്രദ്ധയിൽപ്പെടുത്തി ക്യാമറകളു ടെ ആവശ്യമുന്നയിച്ച് നിവേദനം മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, ഗതാഗത മന്ത്രി എന്നിവരുടെ ഓഫീസുകളിലേക്കാണ് നൽകിയത്.മൂന്ന് ഓഫീസുകളിൽ നി ന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി കൈമാറി. തുടർനടപടിക്ക് നിർദേശം നൽ കിയതുസംബന്ധിച്ച മറുപടിയും ഭാരവാഹികൾക്ക് നൽകി.

ക്യാമറകളില്ലാത്തതുമൂലം അമിതവേഗം നിയന്ത്രിക്കാനോ, അപകടത്തിനിടയാക്കിയ വാഹനങ്ങൾ കണ്ടെത്താനോ സാധിക്കാത്ത നിലയാണ്. വാഹനങ്ങൾ കണ്ടെത്താത്ത കേസുകളിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്ത സ്ഥിതിയുമാണ്.