ലോകമെങ്ങും ഫുട്‌ബോൾ ലഹരിയിൽ കഴിയുമ്പോൾ എലിക്കുളം പഞ്ചായത്തിലെ കേരളോത്സവത്തിൽ ഫുട്‌ബോൾ മത്സരത്തിൽ പങ്കെടുത്തത് 32 ടീമുകൾ. സ്വന്തമാ യി ഒരു സ്റ്റേഡിയം പോലുമില്ലാത്ത പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ സ്‌കൂൾ മൈതാനങ്ങളിലും ദേവാലയ മൈതാനങ്ങളിലും പാടത്തും പറമ്പിലുമൊക്കെ പരിശീ ലിച്ചാണ് ടീമുകൾ സജ്ജമായത്. പഞ്ചായത്തിലാകെ 16 വാർഡുകൾ മാത്രമാണുള്ളത്. അതിന്റെ ഇരട്ടി ഫുട്‌ബോൾ ടീമുകൾ മത്സരിക്കാനെത്തി. മത്സരത്തിൽ മല്ലികശ്ശേരി ചലഞ്ചേഴ്‌സ് ഫുട്‌ബോൾ ക്ലബ് ഒന്നാം സ്ഥാനവും പനമറ്റം ന്യൂ വെൽസ് രണ്ടാം സ്ഥാ നവും നേടി.

പഞ്ചായത്തിന് സ്വന്തമായി ഒരു സ്റ്റേഡിയം എന്ന സ്വപ്നമാണ് പഞ്ചായത്തിനുള്ളതെ ന്നും ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി ആവശ്യമായ നടപടി കൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജിയും പഞ്ചായത്തംഗവും കേരളോത്സവം സംഘാടക സമിതിയുടെ വൈസ് ചെയർമാനുമായ മാത്യൂസ് പെരുമന ങ്ങാടും പറഞ്ഞു.