കാഞ്ഞിരപ്പള്ളി:മുഖ്യമന്ത്രി പിണറായി വിജയനേയും കേരളത്തിലെ എൽഡിഎഫ് സർ ക്കാരിനേയും ഞങ്ങൾക്  ഒരിക്കലും മറക്കാൻ കഴിയില്ല. ഞങ്ങൾ നന്ദികേട് കാട്ടുകയുമി ല്ല’ – കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പതിന്നാലാo വാർഡിലെ 33 കുടുംബാംഗങ്ങൾ ഏകസ്വ രത്തിൽ പറയുന്നു.

കൂലി പണിക്കാരും ഇതര തൊഴിലാളികളും പട്ടികജാതിക്കാരും തിങ്ങിപാർക്കുന്ന
14-ാം വാർഡിൽ ലൈഫ് പദ്ധതിയുടെ ലിസ്റ്റിൽ 42 പേരാണ് ഉണ്ടായിരുന്നത്.ഇതിൽ 33 പേരുടെ വീടുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. റേഷൻ കാർഡ് അടക്കമുള്ള രേഖകളുടെ അഭാവം കാരണം അപേക്ഷ ലിസ്റ്റിലുള്ള ഒൻപതു പേരെ ഉൾപ്പെടുത്താൻ ക ഴിഞ്ഞിട്ടില്ല. ഈ വാരം ഇവരെ കൂടി ഉൾപ്പെടുത്തി ലിസ്റ്റിലുള്ള 42 പേർക്കും വീടുനൽ കാനുള്ള ശ്രമത്തിലാണെന്നു് കഴിഞ്ഞ കാൽനൂറ്റാണ്ടായി ഈ വാർഡിനെ പ്രതിനിധീകരി ക്കുന്ന അംഗവും സി പി ഐ എം കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ സെക്രട്ടറിയുമായ കെ ആർ തങ്കപ്പൻ പറഞ്ഞു.
കാഞ്ഞിരപ്പള്ളി – എരുമേലി റോഡിൽ കൂവപ്പള്ളി ലക്ഷം വീടു കോളനി ഉൾപ്പെടെയുള്ള പ്രദേശം സ്ഥിതി ചെയ്യുന്ന സമീപ പ്രദേശങ്ങളിലാണ് 33 വീടുകളുടേയും നിർമ്മാണം. ഒ രു പഞ്ചായത്തിലെ ഒരു വാർഡിൽ തന്നെ ഇത്രയും വീടുകൾ ലൈഫ് പദ്ധതിയിൽ ലഭിച്ച ത് കോട്ടയം ജില്ലയിൽ തന്നെ ആദ്യമാണ്.
ഭർത്താവിൻ്റെ മരണത്തോടെ രണ്ടു പെൺമക്കളുമായി യാതൊരു സുരക്ഷിതത്വവുമി ല്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം സർക്കാരിൻ്റെ ലൈഫ് പ ദ്ധതി ഏറെ അനുഗ്രഹമാണ്. വീടു പോയിട്ട് ഒരു കുര കെട്ടാൻ പോലും സാമ്പത്തികമി ല്ലാത്ത ഞങ്ങളെ പോലെയുള്ളവർക് സംസ്ഥാന സർക്കാരിൻ്റെ ലൈഫ് പദ്ധതി ഏറെ അ നുഗ്രഹമാണെന്ന് വീടിൻ്റെ ഉപഭോക്താക്കളിൽ ഒരാളായ കൂവപ്പള്ളി മുഖാലയിൽ തങ്ക മ്മ കുട്ടപ്പൻ പറയുന്നു.
പേഴന്താനം പി വൈ മർക്കോസ്, ജോസഫ് കാനയ്ക്കൽ, ഏലിക്കുട്ടി വലിയ കല്ലുങ്കൽ ,ചെരുവിൽ മേരി വർഗീസ്, ബെന്നി ജോസഫ് പാറയിൽ, സൗമ്യാ ജോഷി മുളയ്‌ക്കൽ, പി കെ ജാനകി കൈതയ്ക്കൽ, തങ്കമ്മ പാറയ്ക്കൽ, ജോസഫ് മണ്ണ് വേലി, അന്നമ്മ കാനയ്ക്ക ൽ, രാധാമണി കൊല്ലമല ,തങ്കമണി ബാബു നന്തിക്കാട്ട്, മായാ സുരേഷ് ഇഞ്ചക്കാട്ടുകുന്നേ ൽ, തടത്തിപറമ്പിൽ റെജി, മു ഖാലയിൽ മനോഹരൻ, സാജൻ തട്ടാംപറമ്പിൽ, ശാന്തമ്മ വർക്കി പേഴും തോട്ടം, റെയ്ച്ചൽ ജോർജ് മാടപ്പാട്ട്, കുഞ്ഞുമോൾ തകിടിയേൽ, മോഹന ൻ നാറാണത്ത്, രമേശ് കൊടിത്തോട്ടത്തിൽ, മറിയം ശാമുവേൽ കണ്ടത്തിങ്കൽ, രാജു മന പ്പാട്ട്, ബേബി ചക്കുപുരയ്ക്കൽ, സാബു കണ്ടൻചിറ, തങ്കമ്മ പൂവത്തോലി, ജോസ് പന ച്ചേപറമ്പിൽ, മോഹനൻ ലക്ഷ്മി വിലാസം, മനുജരാജേഷ് അരുവിപ്പുറം തുടങ്ങിയവർ ക്കാണ് ലൈഫ് പദ്ധതിയിൽ വീടുകൾ അനുവദിച്ചിട്ടുള്ളത്.
വീടുകളുടെ കൈമാറ്റ ചടങ്ങ് ഒരു ഉൽസവമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ