മുണ്ടക്കയം : ജില്ലയിലെ മികച്ച കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍ക്കുള്ള കായകല്പ അവാര്‍ഡിന് കാഞ്ഞിരപ്പള്ളി ബ്ലോക്ക്  പഞ്ചായത്തിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തി ക്കുന്ന മുണ്ടക്കയം ഗവണ്മെന്‍റ് ഹോസ്പിറ്റല്‍ അര്‍ഹരായി. കോട്ടയം ജില്ലാ ആശുപത്രി യില്‍വച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് ഡോ. മാത്യു തോമസും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. സാജന്‍ കുന്നത്തും ആശുപത്രി അക്കൗണ്ടന്‍റ് സജിമോനും ചേര്‍ന്ന് മന്ത്രി വി.എന്‍. വാസവനില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യും പങ്കെടുത്തു. ആരോഗ്യ സ്ഥാപനങ്ങളി ലെ ശുചിത്വം, അണുബാധ നിയന്ത്രണം, ആശുപത്രിയിലെ സൗകര്യങ്ങള്‍, അവശ്യമരു ന്നുകളുടെ ലഭ്യത, ലാബ് സൗകര്യങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാലി ന്യ നിര്‍മ്മാര്‍ജ്ജനം,ആരോഗ്യബോധവല്‍ക്കരണംഎന്നിവയെല്ലാം പരിഗണിച്ചാണ് അ വാര്‍ഡ്. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് കായകല്പ അവാര്‍ഡ്.