പൊൻകുന്നം ചിറക്കടവ് സ്വദേശിയായ യുവതി ഇംഗ്ലണ്ടിൽ മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു.ഓലിക്കൽ കൃഷ്ണൻകുട്ടി-ശ്യാമള ദമ്പതികളുടെ മകളായ ഷീജയുടെ മരണത്തിൽ ദുരൂഹതയുണ്ടന്നാരോപിച്ചാണ് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്.
പൊൻകുന്നം ചിറക്കടവ് സ്വദേശിയായ ഷീജ ഭർത്താവിനും രണ്ട് ആൺമക്കൾക്കും ഒപ്പം കഴിഞ്ഞ 18 വർഷമായി ഇംഗ്ലണ്ടിലെ റെഡ്ഡിച്ചിലാണ് താമസിച്ച് വന്നിരുന്നത്. ഇ തിനിടെയാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഷീജ മരണപ്പെട്ടതായി നാട്ടിലുള്ള ബ ന്ധുക്കൾക്ക് സന്ദേശം ലഭിക്കുന്നത്.ആദ്യം പനി കൂടി മരണപ്പെട്ടു എന്നായിരുന്നു അ റിയിച്ചിരുന്നത്. എന്നാൽ പിന്നീട് സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ ഷീജ ജീവനൊടുക്കുകയായിരുന്നു എന്ന തരത്തിൽ വിവരം ലഭിച്ചു.
ഇതാണ് ബന്ധുക്കൾക്ക് മരണത്തിൽ സംശയം തോന്നാൻ കാരണം. സുഹൃത്തിന് ഷീജ അയച്ച ശബ്ദ സന്ദേശം കൂടി ലഭിച്ചതോടെ ബന്ധുക്കളുടെ സംശയം ഇരട്ടിച്ചു. ഭർത്താവിൻ്റെ മാനസിക പീഢനമടക്കം മരണത്തിന് കാരണമായതായാണ് ബന്ധുക്കളുടെ ഇപ്പോഴത്തെ ആരോപണം. ശാരീരിക മയടക്കം മകളെ ഭർത്താവ് മർദ്ദിച്ചിരുന്നതായി ഷീജയുടെ മാതാവും പറയുന്നു.
നാട്ടിലെത്തിയാലും സ്വന്തം വീട്ടിൽ വന്ന് നിൽക്കാൻ അനുവദിച്ചിരുന്നില്ലന്നും ബന്ധുക്കൾ പറഞ്ഞു..  eജാലി ഉണ്ടായിരുന്നിട്ടും ശമ്പളം പോലും സ്വന്തമായി കൈകാര്യം ചെയ്യാൻ അനുവാദമില്ലായിരുന്നു.ഇത്രയും കാലം സമ്പാദിച്ച പണം മുഴുവനും ഭർത്താവ് കൈവശപ്പെടുത്തിയിരുന്നതായും സഹോദരൻ ഷൈജു പറഞ്ഞു. സഹോദരിക്ക് ജീവിതത്തിലുടനീളം നീതി കിട്ടിയിട്ടില്ലന്നും, ജീവിതത്തിലൊരിക്കലും സുഖം എന്തെന്നറിഞ്ഞിട്ടില്ലന്നും ഷൈജു പറഞ്ഞു.
ഇപ്പോൾ മൃതദേഹം അവിടെത്തന്നെ സംസ്ക്കരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് അംഗീകരിക്കാനാകില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമമുണ്ടാകണം.കൂടാതെ സംഭവത്തിൽ വിശദമായ അന്വേഷണവുമുണ്ടാകണം ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പരാതി നൽകിയതായും ബന്ധുക്കൾ അറിയിച്ചു.രാമപുരം അമനകര സ്വദേശി അമ്പലത്തേൽ വീട്ടിൽ ബൈജുവാണ് ഷീജയുടെ ഭർത്താവ്