കണയങ്കവയൽ റോഡിൽ പഞ്ചാലിമേട്ടിൽ ഞായറാഴ്ച രാത്രി 10.30ന് ഉണ്ടായ വാഹനാ പകടത്തിൽ യുവതിയും കമുകനും ആത്മഹത്യ ചെയ്യുവാനായി ബോധപൂർവ്വം സൃ ഷ്ടിച്ചതായി കരുതുന്നത്. യുവതി വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. അപകടത്തിൽ മോനിപ്പള്ളി പുത്തൻകുരിശ് സ്വദേശികളായ ബിജിൽ(30), ബിൻസി(37) എന്നിവർക്ക് പരിക്കേറ്റിരുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചമ്പോൾ ഇരുവരുടെയും കൈയ്യിലെ ഞരമ്പുകൾ മുറിച്ചിരുന്നതാണ് ആത്മഹത്യശ്രമമെന്ന് സംശയിക്കുവാൻ കാരണമെന്ന് പോലീസ് പറയുന്നു.
ഇതു കൂടാതെ ബിൻസിയുടെ ഭർത്താവ് ഭാര്യയെ കാൺമാനില്ല എന്ന് കാണിച്ച് പുത്തൻ കുരിശ് പോലീസിൽ പരാതി നൽകിയിരുന്നു. ഇവരുടെ ഉടമസ്ഥതതയിൽ ഉള്ള ഐസ്ക്രീം കടയിലെ ജീവനക്കാരനാണ് പരിക്കേറ്റ ബിജിൽ. ഇരുവരും പ്രണയത്തിലാ യിരുന്നവെന്നും ഇതാവാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും കരുതുന്നു. മുണ്ടക്കയ ത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് പുത്തൻകുരിശ് പോലീ സും ബന്ധക്കളും എത്തി നാട്ടിലേയ്ക്ക് കൊണ്ടു പോയി.