കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി പൊ തുജനം കൂട്ടത്തോടെ പുറത്തിറങ്ങിയത് ആശങ്ക ഉയര്‍ത്തുന്നു. ലോക്ഡൗണ്‍ നിയന്ത്രണ ങ്ങള്‍ മൂന്നാമത്തെ ആഴ്ചയിലേക്ക് നീട്ടിയതിനു പിന്നാലെയാണ് പ്രതിരോധം മറന്ന് ജ നം തെരുവിലിറങ്ങിയത്. ഇന്നലെ രാവിലെ മുതല്‍ നഗരത്തില്‍ തിരക്ക് അനുഭവപ്പെ ട്ടിരുന്നു.

വ്യാപാര സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചതോടെയാണ് ലോ ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പാളിച്ച ഉണ്ടായിരിക്കുന്നത്. ടൗണില്‍ രാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.പഞ്ചായത്തില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്തിയ തോ ടെ ബുധന്‍, ശനി ദിവസങ്ങളിലാണ് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സാധാനങ്ങള്‍ വാങ്ങാ നായി ആളുകള്‍ വ്യാപാരസ്ഥാപനങ്ങളിലേക്ക് ഇരച്ചുകയറുകയായിരുന്നു.

പലചരക്ക്, പഴം – പച്ചക്കറി, ഇറച്ചി കടകളിലെല്ലാം ആളുകളുടെ നീണ്ട ക്യൂവായിരു ന്നു. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്ന ദിവസങ്ങളില്‍ പട്ടണത്തിലേക്ക് ആളുകള്‍ ഇറ ങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നുവെങ്കിലും ഇന്ന ലെ ഒരു നിയന്ത്രണവും കാണാന്‍ സാധിച്ചില്ല. എല്ലാ ദിവസങ്ങളിലെയും പോലെ കാ ഞ്ഞിരപ്പള്ളി കുരിശുങ്കല്‍ ജംഗ്ഷനിലും പേട്ടക്കവലയിലും പോലീസ് പരിശോധനക ള്‍ നടത്തി.

വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും പൊതുസ്ഥലങ്ങളിലും ജനം നിയന്ത്രണം മറന്ന് തടിച്ചു കൂടിയ അവസ്ഥയായിരുന്നു. സാമൂഹിക അകലവും മുന്‍കരുതലുകളും നടപ്പാക്കാന്‍ അധികൃതര്‍ അലംഭാവം കാട്ടുകയാണെന്നും ആക്ഷേപം ഉണ്ട്. പൊലീസ് പരിശോധന കാര്യക്ഷമമാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രതിരോധം മറന്ന് ആളുകള്‍ എത്തിയാല്‍ രോഗം വീണ്ടും വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലോക്ഡൗണ്‍ നിയന്ത്രണം തെറ്റിക്കുന്നവരുടെ എണ്ണം ദിവസ വും വര്‍ധിക്കുന്നുണ്ട്. നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയ 10 പേര്‍ക്കെതിരേ പോ ലീസ് കേസെടുത്തു.