പ്രവർത്തതന രംഗത്ത്  75 വർഷം പൂർത്തിയാക്കിയ വാഴൂർ നോവൽറ്റി ലൈബ്രറി മെ മ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു.ചീഫ് വിപ് ഡോ. എൻ ജയരാജിൽനിന്നും മെമ്പർഷി പ്പ് ഫോറം ക്ലബ്വ് പ്രസിഡന്റ് ബെജു കെ ചെറിയാൻ ഏറ്റുവാങ്ങി. കുട്ടികളുടെ ലൈ ബ്രറി സ്ഥാപിക്കുവാൻ എംഎൽഎയുടെ ആസ്തിവികസനഫണ്ടിൽ നിന്നും 3 ലക്ഷം രൂ പയുടെ പുസ്തകങ്ങൾ നോവൽറ്റിക്ക് ഡോ. എൻ ജയരാജ് നൽകിയപ്പോൾ വാഴൂർ ബ്ലോ ക്ക് പഞ്ചായത്തും വാഴൂർ ഗ്രാമപഞ്ചായത്തും ചേർന്ന് 5 ലക്ഷം രൂപ ചിലവഴിച്ച് പുസ്തക റാക്കുകൾ നിർമ്മിച്ചു നൽകി.
എംഎൽഎയുടെ ആസ്തിവികസനഫണ്ടിൽ നിന്നും കുട്ടികളുടെ ലൈബ്രറി സ്ഥാപിക്കു ന്ന കേരളത്തിലെ ആദ്യത്തെ ലൈബ്രറി എന്ന നേട്ടം ഇനി മുതൽ നോവൽറ്റിക്കു സ്വ ന്തമാകുകയാണ്. ഏപ്രിൽ മാസത്തിൽ കുട്ടികളുടെ ലൈബ്രറിയുടെ പ്രവർത്തനോ ദ്ഘാടനം നടക്കും. കുട്ടികൾക്ക് മെമ്പർഷിപ്പ് സൗജന്യമാണ്. ഉദ്ഘാടനത്തോടനുബ ന്ധിച്ച് ലൈബ്രറിയുടെ ഫൗണ്ടർ  ആയിരുന്ന പടനിലത്ത് പി കെ കോശിസാറിന്റെ സ്മാരകമായി  ഏറ്റവും നല്ല ലൈബ്രറി പ്രവർത്തകന് അയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവും നൽകും. ഏറ്റവും നല്ല ലൈബ്രേറിയന് ആദ്യകാല ലൈബ്രറി പ്രവർ ത്തകനായിരുന്ന കടുംമ്പശേരിൽ ജോയിസാറിന്റെ സ്മാരകമായി അയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവും നൽകും.