രണ്ടു പതിറ്റാണ്ട് തുടർച്ചയായി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന അഡ്വ: എൻ ജെ കു ര്യാക്കോസ് ഇക്കുറി മൽസരത്തിന് അവധി നൽകി.ആരോഗ്യപരമായ കാരണങ്ങളാൽ പാറത്തോട് പബ്ലിക്ക് ലൈബ്രറി ലെയ്നിലുള്ള െഞാണ്ടി മാക്കൽ വസതിയിൽ വിശ്രമ ത്തിലാണ്. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചുണ്ടെങ്കിലും പഴയ കാല ആവേശം ചോരാത്ത തു കൊണ്ട് കൺവൻഷനുകൾ , കുടുംബയോഗങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ ഇരുപതു വർഷത്തിനുള്ളിൽ നാലു തവണകളായി പാറത്തോട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ചാണ് വിജയി ച്ചത്. സി പി ഐ മുണ്ടക്കയം മണ്ഡലം സെക്രട്ടറി, ഹൈറേഞ്ച് എസ്റ്റേറ് എംപ്ലോയിസ് യൂണിയൻ (എ ഐ ടി യു സി ) മുണ്ടക്കയം വാലി സെ ക്ര ട്ടറി എന്നീ നിലകളിൽ ഇപ്പോ ൾ പ്രവർത്തിച്ചു വരുന്നു. ആദ്യകാലത്ത് കെ എസ് സി നേതാവായിരുന്നു. പിന്നീട് ഇടതു നേതാക്കളായ കെ പി ശ്രീധരൻ, പി ഐ ഷുക്കൂർ എന്നിവരുടെ പിൻമുറക്കാരനായി എൽഡിഎഫ് ലെത്തുകയായിരുന്നു.
കഴിഞ്ഞ 30 വർഷമായി പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോ ർഡ് അംഗമാണ്. ഇതിനിടെ രണ്ടു തവണ ബാങ്ക് പ്രസിഡണ്ടുമായി. ഉഡുപ്പി ലോ കോളേ ജിൽ നിയമം പഠിച്ച കുര്യാക്കോസ് കോട്ടയം ബാറിൽ അഡ്വ. കുമരകം ശങ്കുണ്ണി മേനോ ന്റേ കീഴിലാണ് പ്രാക്ടീസ് ചെയ്തത്. കാൽ നൂറ്റാണ്ടിലേറെകാലമായി പാറത്തോട് പ ബ്ലിക്ക് ലൈബ്രറിയുടെ രക്ഷാധികാരിയാണ്. ഭാര്യ: സിസ്സി കടുക്കുന്നേൽ.മക്കൾ:ആൻഡ്രൂ സ് (എറണാകുളം), പ്രിയങ്ക (കാനഡ).
അസുഖത്തെ തുടർന്ന് വിശ്രമത്തിലാണെങ്കിലും നാട്ടിലെ പൊതു പ്രശ്നങ്ങളിൽ ഏറെ സജീവമാണ് അഡ്വ. എൻ ജെ കുര്യാക്കോസ് .