മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാലാ മൂന്നാനി സ്വദേശിയായ മണിയാക്കു പാറയിൽ ആശിഷ് ജോസ് (27) ആണ് മരിച്ച ത്.അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.ഇതിൽ ഗുരുതരമായി പരുക്കേറ്റ പൊടിമറ്റം പരിന്തിരിക്കൽ  ബിബിൻ ബോസ്(25)നെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും പരുക്കേറ്റ പാലാ തറക്കുന്നേൽ ഉണ്ണി(35)നെ ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആ ശുപത്രിയിലും പ്രവേശിപ്പിച്ചു.

മുണ്ടക്കയത്തിന് പോയ സ്വകാര്യ ബസും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉ ണ്ടായത്. കാറിലുണ്ടായിരുന്നവരിൽ ഒരാളാണ് മരിച്ചത്. പരുക്കേറ്റവരും ഇതേ വാഹ നത്തിൽ ഉണ്ടായിരുന്നവരാണ്. രാത്രി 7.50 ഓടെയാണ് അപകടം ഉണ്ടായത്. ദിശ തെറ്റി വന്ന കാർ ബസിലിടിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു.